സുധാകരന്‍റേതു കപടസത്യഗ്രഹം; 48 മണിക്കൂർ കിടന്നാൽ പോര: പരിഹസിച്ച് ഇ.പി. ജയരാജൻ

തൃശൂർ • ഷുഹൈബ് വധക്കേസിൽ യഥാർഥ പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ടു കോൺഗ്രസ് നേതാവ് കെ. സുധാകരന്‍ കണ്ണൂരില്‍ നടത്തുന്നതു കപടസത്യഗ്രഹമാണെന്നു പരിഹസിച്ച് സിപിഎം നേതാവ് ഇ.പി. ജയരാജന്‍. ‘കൊല നടത്തിയവർ മാന്യൻമാരായി സമരം നടത്തുകയാണ്. എന്നെ കൊല്ലാന്‍ തോക്കു കൊടുത്തയച്ച ആളാണു സുധാകരന്‍. അയാൾ 48 മണിക്കൂർ കിടന്നാൽ പോര. കശ്മലബുദ്ധിക്കാരായ രാഷ്ട്രീയക്കാരെ ജനം തള്ളിക്കളയണം’ – ജയരാജന്‍ തൃശൂരില്‍ പറഞ്ഞു.

‘എന്നെ കൊല്ലാൻ ശ്രമിച്ച സുധാകരൻ 48 മണിക്കൂർ കിടന്നാൽ പോര. മറ്റാരെയോ രക്ഷിക്കാനാണ് സുധാകരന്റെ ആരോപണം. അന്വേഷണം നടത്തി രണ്ടുപേരെ കസ്റ്റഡിയിലെടുത്തപ്പോൾ പറയുകയാണ് അതു ഡമ്മിയാണെന്ന്. ആർക്കുവേണ്ടിയാണത്. പൊലീസ് അത്രമാത്രം വസ്തുനിഷ്ഠമായി സമ്മർദ്ദങ്ങൾക്കു വഴങ്ങാതെയാണ് അന്വേഷിച്ചത്. അതു ഡമ്മിയാണെന്നു പറഞ്ഞു നടക്കുന്നു. ഇതു കുറ്റവാളികളെ സംരക്ഷിക്കാനുള്ള നിലപാടാണ്’ – ജയരാജൻ വ്യക്തമാക്കി.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.