മാലിന്യ സംസ്‌കരണം: ശില്‍പശാല 3ന്

കണ്ണൂര്‍: മാലിന്യ സംസ്‌കരണ നിയമങ്ങള്‍ സംബന്ധിച്ച് കണ്ണൂര്‍ കോര്‍പറേഷനും നാഷനല്‍ പ്രൊഡക്ടിവിറ്റി കൗണ്‍സിലും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഏകദിന ശില്‍പശാല ഫെബ്രുവരി 3ന് രാവിലെ ഒമ്പതിന് താഴെ ചൊവ്വ സ്‌കൈപേള്‍ ഹോട്ടലില്‍ ആരോഗ്യ-സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ.ശൈലജ ഉദ്ഘാടനം ചെയ്യും. മേയര്‍ ഇ.പി.ലത, എം.പിമാരായ പി.കരുണാകരന്‍, പി.കെ.ശ്രീമതി, മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ.കെ രാഗേഷ്, റിച്ചാര്‍ഡ് ഹേ, എം.എല്‍.എമാരായ ജെയിംസ് മാത്യു, ഇ.പി.ജയരാജന്‍, ടി.വി.രാജേഷ്, സി.കൃഷ്ണന്‍, എ.എന്‍.ഷംസീര്‍, കെ.എം.ഷാജി, അഡ്വ.സണ്ണി ജോസഫ്, കെ.സി.ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്, ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദ് അലി തുടങ്ങിയവര്‍ സംബന്ധിക്കും

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.