സംസ്ഥാന വ്യാപകമായി ഫെബ്രുവരി 15 ന് നഴ്സുമാര്‍ പണിമുടക്കും

ചേർത്തല കെവിഎം ആശുപത്രിയിലെ നഴ്സുമാരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സംസ്ഥാന വ്യാപകമായി നഴ്സുമാര്‍ പണിമുടക്കും. ഈ മാസം 15 നാണ് നഴ്സുമാര്‍ പണിമുടക്കുന്നത്.  25000 നഴ്സുമാർ സമരത്തിനെത്തുമെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ പറഞ്ഞു.

കെവിഎം സമരം ഒത്തുതീർപ്പായില്ലെങ്കിൽ സമരം കൂടുതൽ ശക്തമാക്കുമെന്ന്  ജാസ്മിന്‍ ഷാ പറഞ്ഞു. ആറുമാസത്തോളമായി കെവിഎം ആശുപത്രിയില്‍ നഴ്സുമാര്‍ നടത്തുന്ന സമരം ഒത്തുതീര്‍പ്പാക്കാന്‍ നടപടി ആവശ്യപ്പെട്ട് നഴ്സുമാര്‍ ദേശീയപാത ഉപരോധിച്ചിരുന്നു.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.