തലശേരി NTTF ഹോസ്റ്റലിൽ വിദ്യാർത്ഥികൾക്ക് നൽകിയ ഭക്ഷണത്തിൽ അട്ട ; 4 വിദ്യാർത്ഥികൾ ആശുപത്രിയിൽ

ഇന്നലെ രാത്രിയിൽ തലശേരി NTTF ന്റെ നെട്ടൂർ ഇല്ലിക്കുന്നുള്ള ശാന്തിധാം ഹോസ്റ്റലിൽ കഴിക്കാൻ നൽകിയ ഭക്ഷണത്തിൽ അട്ടയെ കണ്ടെത്തി. ഭക്ഷണം കഴിച്ച് അസ്വസ്ഥത അനുഭവപ്പെട്ട 4 വിദ്യാർത്ഥികൾ തലശേരി ഗവ: ആശുപത്രിയിൽ ചികിത്സയിലാണ്. അമൽ ബാബു, ജസ്റ്റിൻ, ജിതിൻ ദിനേശ്, അബിജിത്ത് പ്രമോദ് എന്നിവരാണ് ചികിത്സയിലുള്ളത്.
ചോറും ചിക്കൻ കറിയുമാണ് വിദ്യാർത്ഥികൾക്ക് നൽകിയിരുന്നത്. ഭക്ഷണത്തിൽ നിന്ന് അട്ടയെ കിട്ടിയതോടെ വിദ്യാർത്ഥികൾക്ക് അസ്വാസ്ഥ്യങ്ങൾ അനുഭവപ്പെട്ടു തുടങ്ങി.
പ്രതിഷേധവുമായി വിദ്യാർത്ഥികൾ രംഗത്തു വന്നതോടെ പ്രശ്നം ഒതുക്കി തീർക്കാനുള്ള ശ്രമത്തിലാണ് മാനേജ്മെന്റ്.
ഹോസ്റ്റലിൽ ഫുഡ് ആൻറ് സേഫ്റ്റി ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.