പത്താം ക്ലാസ് പരീക്ഷയ്ക്ക് മുമ്പേ പ്ലസ് വണ്ണിന് പഠിക്കാന്‍ ജപ്പാന്‍ യൂണിവേഴ്‌സിറ്റിയുടെ ക്ഷണം; അപൂര്‍വ്വ നേട്ടവുമായി വിഷ്ണുപ്രിയ

ഇരിട്ടി: പത്താം ക്ലാസ് പരീക്ഷയ്ക്ക് മുമ്പേ പ്ലസ് വണ്ണിന് പഠിക്കാന്‍ ജപ്പാന്‍ യൂണിവേഴ്‌സിറ്റിയുടെ ക്ഷണം.സാധാരണക്കാരായ കുടുംബത്തിന് സ്വപ്‌നം പോലും കാണാന്‍ കഴിയാത്ത നേട്ടം കൈവരിച്ചത് കര്‍ഷകനായ ഏച്ചില്ലത്തെ പ്രകാശന്‍ ബീന ദമ്പതികളുടെ മകള്‍ക്കാണ്.ഓയിസ്‌ക ഇന്റര്‍ നാഷണലിന്റെ നേതൃത്വത്തില്‍ നടത്തിയ പരീക്ഷയില്‍ വിജയം കൈവരിച്ച വിഷ്ണുപ്രിയ ജില്ലാതലത്തിലും സംസ്ഥാന തലത്തിലും ഒന്നാമതായി പഠനത്തിലും കലയിലും ഉള്ള മികവാണ് വിഷ്ണുപ്രിയയെ ഈ ഒരു നേട്ടത്തിന് പ്രാപ്തയാക്കിയത്.

ഇന്ത്യയില്‍ നിന്ന് 2പേര്‍ക്കാണ് ഈ അവസരം ലഭിച്ചത്.അതില്‍ സൗത്ത് ഇന്ത്യയില്‍ നിന്നുള്ള ഏക വ്യക്തികൂടിയാണ് ഈ കൊച്ചുമിടുക്കി.ജപ്പാനിലെ ഓയിസ്‌ക ഇന്റര്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയില്‍ സ്‌കോളര്‍ഷിപ്പിലൂടെ പഠിക്കാന്‍ ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ ഉള്ളവര്‍ക്കായി ജാപ്പാന്‍ 40%സംഭരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.പ്ലസ് ടു പഠനത്തിന് ശേഷം തുടര്‍ന്നും യൂണിവേഴ്‌സിറ്റിയില്‍ പഠിക്കണമെങ്കില്‍ വീണ്ടും സ്‌കോളര്‍ഷിപ്പ് എഴുതണം.കഥാപ്രസംഗം ,മോണോആക്ട്,പ്രസംഗം ഇംഗ്ലീഷ് എസ് എ,തിരുവാതിര,ബാന്റ് മേളം,തുടങ്ങിയ മേഖലകളിലൊക്കെ മികച്ച പ്രകടനമാണ് വിഷ്ണുപ്രിയ കാഴ്ചവെക്കുന്നത്.

ഒന്നാം ക്ലാസ് മുതല്‍ കലോത്സവങ്ങളില്‍ പങ്കെടുത്ത് വരുന്നുമുണ്ട്.ട്യൂഷന്‍ പോലും ഇല്ലാതെ സ്‌കൂളില്‍ നിന്നും പഠിപ്പിക്കുന്ന പാഠങ്ങള്‍ അപ്പപ്പോള്‍ പഠിക്കുന്ന ശീലമാണ് വിഷ്ണുപ്രിയക്കുള്ളത്.ഒരിക്കലും പ്രതീക്ഷിക്കാത്ത ഈ അപൂര്‍വ്വ നേട്ടം കൈവരിച്ചതില്‍ ഏറെ സന്തോഷം ഉണ്ടെന്ന് അഛന്‍ പ്രകാശന്‍ പറഞ്ഞു.ഈ വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷ കഴിഞ്ഞ ഉടനെയാണ് ജപ്പാനിലേക്ക് പോവേണ്ടത്.വിഷ്ണുദേവ് ഏക സഹോദരനാണ്

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.