ഹാദിയയുടെ വിവാഹം റദ്ദാക്കാനാവില്ല -സുപ്രീംകോടതി


ന്യൂഡൽഹി: ഹാദിയയും ഷെഫിന്‍ ജഹാനും തമ്മിലുള്ള വിവാഹം റദ്ദാക്കാനാവില്ലെന്ന് സുപ്രീംകോടതിയുടെ നിർണായക നിരീക്ഷണം. ഒരാളുടെ വിവാഹത്തിൽ ഇടപെടാനോ വിവാഹത്തെ കുറിച്ച് അന്വേഷിക്കാനോ സാധിക്കില്ല. വിവാഹവും കേസും രണ്ടാണെന്നും സുപ്രീംകോടതി പരാമർശം നടത്തി.

എൻ.ഐ.എ അന്വേഷണം സംബന്ധിച്ച് അഭിഭാഷകൻ മണീന്ദർ സിങ് വാദം ഉയർത്തിയെങ്കിലും സുപ്രീംകോടതി അത് മുഖവിലക്കെടുത്തില്ല. കേസ് അന്വേഷണം വേറെ തന്നെ നടക്കട്ടെ. ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ വിവാഹം റാദ്ദാക്കാനാകുമോ എന്നതാണ് സുപ്രീംകോടതി പരിശോധിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakalhttps://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.