ആര്യ സഹായ നിധി: രണ്ടു ദിവസം കൊണ്ട് അഴീക്കോട് എന്‍റെ ഗ്രാമം ചാരിറ്റബിള്‍ ട്രസ്റ്റ് സമാഹരിച്ച 12 ലക്ഷത്തി മുപ്പത്തിയേഴായിരത്തി തൊള്ളായിരത്തി എഴുപത്തിയാറു രൂപ കൈമാറി.

SBI അലവില്‍ ബ്രാഞ്ചില്‍ വെച്ച് നടന്ന ചടങ്ങില്‍ 29)൦ തീയതി തിങ്കളാഴ്ച വരെ ലഭിച്ച മൊത്തം തുക 12,37,976 (പന്ത്രണ്ട് ലക്ഷത്തി മുപ്പത്തിയേഴായിരത്തി തൊള്ളായിരത്തി എഴുപത്തിയാറു രൂപ) ആര്യയുടെ അക്കൗണ്ട്‌ നില നില്‍ക്കുന്ന SBI അലവില്‍ ബ്രാഞ്ച് മാനേജര്‍ സുരേന്ദ്രന് വളപട്ടണം CI കൃഷ്ണന്‍ കൈമാറി. ട്രസ്റ്റ് ഭാരവാഹികളായ ബേബി ആനന്ദ്, റാഹിദ് അഴീക്കോട്, ഹുമന്‍ റൈറ്റ്‌സ് ഫൌണ്ടേഷന്‍ ഡല്‍ഹി, ദേശീയ വൈസ് ചെയര്‍മാന്‍ ഡോ. ഷാഹുല്‍ ഹമീദ്, അഴീക്കോട് പഞ്ചായത്ത് മുന്‍ സെക്രട്ടറി രഘുധരന്‍, ബാബു ചോറന്‍, സമജ് കമ്പില്‍, അബൂബക്കര്‍ എടക്കാട്, കുടുവന്‍ പ്രമോദ്, പ്രിയന്ത് എന്നിവര്‍ സംബന്ധിച്ചു  

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.