ബൈക്ക് മിനിലോറിയിലിടിച്ച് മൂന്ന് വിദ്യാര്‍ത്ഥികള്‍ മരിച്ചു

അടൂർ: വടക്കടത്തുകാവിൽ ബൈക്ക് മിനിലോറിയിലിടിച്ച് മൂന്ന് വിദ്യാർത്ഥികൾ മരിച്ചു. അടൂർ ഏഴംകുളം മാങ്കുളം സ്വദേശി ചാൾസ് , കൈതപ്പറമ്പ് സ്വദേശി വിശാഭ് അടൂർ ഏനാത്ത് സ്വദേശി വിമൽ എന്നിവരാണ് മരിച്ചത്. ഏഴംകുളം നെടുമൺ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഒരേ ക്ലാസിൽ പഠിക്കുന്ന 16 വയസ്സുള്ള വിദ്യാർത്ഥികളാണ് ഇവർ.  ഞായറാഴ്ച രാത്രി 12.30 ഓടെ അടൂർ വടക്കടത്ത് കാവ് എം സി റോഡിൽ കിളിവയലിൽ ആയിരുന്നു അപകടം. തട്ടുകടയിൽ കയറി ഭക്ഷണം കഴിച്ച് മടങ്ങിയ വിദ്യാർത്ഥികൾ ബൈക്കിൽ വരുന്ന വഴി മിനിലോറിയിൽ ഇടിക്കുകയായിരുന്നുതമിഴ്നാട് മർത്താണ്ഡത്തു നിന്നും വന്ന മിനിലോറിയിലാണ് ഇടിച്ചത്. മൃതദേഹങ്ങൾ അടൂർ ജനറൽ ആശുപത്രിയിൽ എത്തിച്ച് പോസ്റ്റ്മോർട്ടം നടത്തി.
ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.