കണ്ണൂർ നഗരത്തിൽ പുതിയ ടെക്നിക്കിൽ ATM തട്ടിപ്പ്. ഹരിയാന സ്വദേശിയുടെ 40000 രൂപ നഷ്ടപ്പെട്ടു

കണ്ണൂർ നഗരത്തിലെ എസ് ബി ഐ സൗത്ത്ബസാർ ബ്രാഞ്ചിലെ എ ടി എമ്മിലാണ് തട്ടിപ്പ് നടന്നത്. ഹരിയാന സ്വദേശി ഷക്കീൽ എന്നയാളുടെ അക്കൗണ്ടിൽ നിന്നും 40000 രൂപയാണ് കവർന്നത്. പണം പിൻവലിച്ചത് ശ്രദ്ധയിൽ പെട്ട ഷക്കീൽ ഹരിയാന ബ്രാഞ്ചില് പരാതി നല്കി.ബാങ്ക് നടത്തിയ അന്വേഷണത്തിലാണ് ഇക്കഴിഞ്ഞ 27ന് കണ്ണൂര് സൗത്ത്ബസാർ ബ്രാഞ്ചിലെ എ ടി എമ്മില് നിന്നാണ് പണം പിൻവലിച്ചതെന്ന് കണ്ടെത്തിയത് .തുടർന്ന് കണ്ണൂർ എസ് ബി ഐ സൗത്ത്ബസാർ മാനേജർ പോലീസിൽ പരാതി നല്കി.കണ്ണൂർ ടൌൺ പൊലീസിനാണ് അന്വേഷണ ചുമതല.
രണ്ട് യുവാക്കള് ചേര്ന്ന് പണം പിന്വലിക്കുന്നത് ദൃശ്യങ്ങളില് വ്യക്തമാവുന്നുണ്ട് ,ആളുകള് പണം പിന്വലിക്കുമ്പോള് പുറത്ത് കാത്ത്നിന്നശേഷം പരിസരം നിരീക്ഷിക്കുന്നതും തുടര്ന്ന് എ ടിഎം കൗണ്ടറിൽ കയറി പണം പിന്വലിക്കാന് ശ്രമിക്കുന്നു.എന്നാൽ ആദ്യശ്രമം പരാജയപെടുന്നു.തുടർന്ന് മറ്റുളവർ പണം എടുത്ത ശേഷം വീണ്ടും ശ്രമം തുടരുകയും .പണം പിന്വലിക്കുകയും ചെയ്യുന്നു.ചുവപ്പും നീലയും നിറമുള്ള ഷർട്ട് ധരിച്ച ഒരാളും ,കറുപ്പും മഞ്ഞയും നിറമുള്ള ടിഷക് ധരിച്ച മറ്റൊരാളുമാണ് തട്ടിപ്പ് നടത്തുന്നത്.
എ ടി എം ഉപയോഗിച്ചല്ല ഇവര് പണം പിൻവലിക്കുന്നത് എന്നാണ് പോലീസിന്റെ പ്രാഥമീക നിഗമനം .വിവിധ സ്ഥലങ്ങളില് ഉണ്ടായ സമാന സംഭവങ്ങള് അടക്കം പരിശോധിച്ച് വരികയാണ് പോലീസ്.തട്ടിപ്പ് നടത്തിയത് അന്യ സംസ്ഥാന തൊഴിലാളികള് അണോ എന്നും സംശയമുണ്ട്.
വീഡിയോ:

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.