AEGCT Well Wisher Group NOTICE

കണ്ണൂർ വാർത്തകൾ എന്ന ഈ വാർത്താ പോർട്ടൽ അഴീക്കോട് എന്റെ ഗ്രാമം ചാരിറ്റബിൾ ട്രസ്റ്റ് എന്ന സംഘടനയ്ക്ക് കീഴിലുള്ളതാണ് എന്ന് അറിയാമല്ലോ.

AEGCT ട്രസ്റ്റ് കണ്ണൂർ ജില്ലയിലെ അഴീക്കോട് കേന്ദ്രമാക്കി പ്രവൃത്തിക്കുന്ന ഒരു ചാരിറ്റബിൾ ട്രസ്റ്റാണ്. കണ്ണൂർ ജില്ലയാണ് ട്രസ്റ്റിന്റെ പ്രവർത്തന മേഖല.
നിരവധി ജീവകാരുണ്യ, സാമൂഹ്യ, സാംസ്കാരിക പ്രവർത്തനങ്ങൾ നടത്തി വരുന്ന AEGCT യിലേക്ക്  ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് കൊണ്ട് പോവാനും പ്രവൃത്തിക്കാനുമായി സമാന മനസ്കരായവരെ ക്ഷണിക്കുന്നു.

ട്രസ്റ്റുമായി സഹകരിച്ച് പ്രവൃത്തിക്കാൻ താൽപര്യമുള്ളവർ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് AEGCT വെൽവിഷർ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.

അഴീക്കോട് എന്റെ ഗ്രാമം ചാരിറ്റബിൾ ട്രസ്റ്റ്
നാട്ടൊരുമയുടെ സ്നേഹസ്പർശം   

ഒരു ഗ്രാമത്തിന്റെ നന്മയുടെ പേരിൽ ഉരുത്തിരിഞ്ഞു വന്ന കൂട്ടായ്മയാണ് അഴീക്കോട് എന്റെ ഗ്രാമം. ജാതിയും മതവും രാഷ്ട്രീയവും ലിംഗഭേദവും അതിർവരമ്പുകൾ തീർക്കാതെ അശരണരും നിരാലംബരുമായവർക്ക് ഒരു സ്നേഹസ്പർശമേകാൻ ഈ ഗ്രാമത്തിൽ ജനിച്ചു വളർന്നവരും ഈ ഗ്രാമത്തെ ഇഷ്ടപ്പെടുന്നവരും ഒരു മനസ്സോടെ കൈ കോർക്കുന്ന ഇടമാണ് ഇത്. ഫേസ്ബുക്ക്, വാട്ട്സപ്പ് തുടങ്ങിയ സമൂഹമാധ്യമങ്ങൾ വഴി വളർന്ന് ഒരു ചാരിറ്റബിൾ ട്രസ്റ്റായി മാറിയ കൂട്ടായ്മയാണ് AEGCT


ജനിച്ച നാടിന്റെ വിവരങ്ങൾ ലോകത്തിന് മുന്നിൽ അവതരിപ്പിക്കാൻ വേണ്ടി ഒരു ശ്രമമായിരുന്നു ഈ കൂട്ടായ്മയുടെ തുടക്കം. തുടക്കത്തിൽ കൂട്ടായ്മ രൂപപ്പെട്ട അഴീക്കോടിന്റെ കൂടുതൽ ആളുകൾക്കും അറിയാത്ത ചരിത്രവും ആനുകാലിക വിഷയങ്ങളും സമൂഹത്തിന് മുന്നിൽ കൊണ്ട് വരാൻ സാധിച്ചു. അഴീക്കോടിന്റെ പ്രശ്നങ്ങളും പരാതികളും അധികാര കേന്ദ്രങ്ങളിൽ എത്തിക്കാനുള്ള ഒരു മാധ്യമമായി പ്രവർത്തിക്കുന്നതിനോടൊപ്പം തന്നെ അഴീക്കോടിനെ കുറിച്ചും അഴീക്കോടിന്റെ നന്മയും ചരിത്രവുമടക്കം ലോകത്തിന് മുന്നിലേക്ക് തുറന്നുകാട്ടാൻ കഴിഞ്ഞു എന്നത് വിസ്മരിക്കാൻ ആവില്ല.

കണ്ണൂർ വാർത്തകൾ എന്ന പ്രാദേശിക വാർത്താ പോർട്ടൽ ആരംഭിച്ചതോട് കൂടി ട്രസ്റ്റിന്റെ പ്രവർത്തനം കണ്ണൂർ ജില്ല മുഴുവൻ വ്യാപിപ്പിക്കുകയായിരുന്നു.
നിലവിൽ ഈ കൂട്ടായ്മയിൽ 50 ൽ അധികം വാട്ട്സപ്പ് ഗ്രൂപ്പുകളിലായി പതിനായിരത്തിലധികം അംഗങ്ങളുണ്ട്. കൂടാതെ മാസം തോറും പത്ത് ലക്ഷത്തിൽ അധികം ആളുകൾ സന്ദർശിക്കുന്ന KannurVarthakal.com പ്രാദേശിക വാർത്താ പോർട്ടലും മുപ്പതിനായിരത്തിലധികം ഡൗൺലോഡുകളുള്ള മൊബൈൽ ആപ്പുമുണ്ട്.

കണ്ണൂരിന്റെ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ മേഖലകളിൽ തങ്ങളുടേതായ വ്യക്തി മുദ്ര പതിപ്പിച്ച് മുന്നേറുന്ന അഴീക്കോട് എന്റെ ഗ്രാമം ചാരിറ്റബിൾ ട്രസ്റ്റിന് ഏറ്റെടുത്ത ഓരോ പ്രവൃത്തിയും ഏറ്റവും മികച്ച രീതിയിൽ ചെയ്തു തീർക്കാൻ സാധിച്ചുവെന്ന ചാരിതാർത്ഥ്യമുണ്ട്.

ഈ നല്ല കൂട്ടായ്മയിൽ കരുത്തേകുവാൻ നിങ്ങളിലെ നന്മ നിറഞ്ഞ മനസിനെയും കരങ്ങളെയും അഴീക്കോട് എന്റെ ഗ്രാമത്തിന്റെ  നന്മ നിറഞ്ഞ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നു.

അഴീക്കോട് എന്റെ ഗ്രാമം ചാരിറ്റബിൾ ട്രസ്റ്റ്
Reg No 57/4/2016
Contact: 8089088088
WhatsApp 9562077888
Facebook.com/AZHIKODE

AEGCT Well Wisher Group Link:
https://chat.whatsapp.com/Fw5KiTvDB6gGEiuLIdpOOR

No comments

Powered by Blogger.