ഏറ്റെടുക്കാൻ ആളില്ലാതിരുന്ന കണ്ണപുരം റെയിൽവേ സ്റ്റേഷനിൽ മരണപ്പെട്ട മണികണ്ഠൻ എന്നയാളുടെ മൃതദേഹം അഴീക്കോട് എന്റെ ഗ്രാമം ചാരിറ്റബിൾ ട്രസ്റ്റ് (AEGCT) പ്രവർത്തകരും KET എമർജൻസി ടീം അംഗങ്ങളും ചേർന്ന് ഏറ്റെടുത്ത് സംസ്കരിച്ചു.

കണ്ണപുരം റെയിൽവേ സ്റ്റേഷനിൽ മരണപ്പെട്ട ഏറ്റെടുക്കാൻ ആളില്ലാതെ നിന്ന കണ്ണപുരം സ്വദേശി മണികണ്ഠൻ എന്നയാളുടെ മൃതദേഹം അഴീക്കോട് എന്റെ ഗ്രാമം ചാരിറ്റബിൾ ട്രസ്റ്റ് (AEGCT)  പ്രവർത്തകരും KET എമർജൻസി ടീം അംഗങ്ങളും കണ്ണപുരം പോലീസും ചേർന്ന് സംസ്കരിച്ചു.

ബന്ധുക്കളാരും ഏറ്റെടുക്കാനില്ലാതിരുന്ന  അവസരത്തിൽ  അകന്ന കുടുംബത്തിലുള്ള  രമ്യ എന്ന യുവതി മൃതദേഹം ഏറ്റെടുക്കാൻ മുന്നോട്ട് വരികയും അവർക്കു വേണ്ട സഹായ സഹകരണങ്ങൾ നൽകി പരിയാരം മെഡിക്കൽ കോളേജിൽ നിന്നും മൃതദേഹം ഏറ്റെടുത്തു കൊണ്ട് പയ്യാമ്പലം ശ്മാശാനത്തിൽ എത്തിച്ചു സംസ്കരിച്ചു.

പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം വൈകിട്ട് 4 മണിയോടെയാണ് പയ്യാമ്പലം ശ്മശാനത്തിൽ യഥാവിധികളോടെ സംസ്കരിച്ചത്.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.