വളപട്ടണം സെവൻസ് ഫുട്ബോളിന് ഇന്ന് തുടക്കം

കണ്ണൂർ: വളപട്ടണം ടൗണ് സ്പോര്ട്സ് ക്ലബിന്റെ എ.കെ.കുഞ്ഞിമായന് ഹാജി സ്മാരക സ്വര്ണക്കപ്പിനും ഒരു ലക്ഷം രൂപ ഷെര്ലോണ് പ്രൈസ് മണിക്കുമുള്ള അഖിലേന്ത്യാ സെവന്സ് ഫുട്ബോള് ടൂര്ണമെന്റ് ഇന്ന് തുടങ്ങും. വൈകീട്ട് 7.30 ന് വളപട്ടണം പഞ്ചായത്ത് ഫ്ളഡ്ലിറ്റ് മിനി സ്റ്റേഡിയത്തില് മന്ത്രി കെ.കെ.ശൈലജ ഉദ്ഘാടനംചെയ്യും.

2015-ലെ ജേതാക്കളായ ഷൂട്ടേഴ്സ് പടന്നയും മൂന്നുതവണ വിജയികളായ കെ.ആര്.എസ്.സി കോഴിക്കോടും ഉദ്ഘാടനമത്സരത്തില് ഏറ്റുമുട്ടും. ഒരുമാസം നീളുന്ന മത്സരത്തില് 28 ടീമുകള് മത്സരിക്കും. ഫെബ്രുവരി 25-നാണ് ഫൈനല്.
പൂര്ണമായും നോക്ക് ഔട്ട് അടിസ്ഥാനത്തിലാണ് കളി. ഏകദേശം പതിനായിരം പേര്ക്ക് ഇരുന്ന് കളികാണാനുള്ള സൗകര്യം സ്റ്റേഡിയത്തില് ഏര്പ്പെടുത്തിയിട്ടുണ്ട്. ടൂര്ണമെന്റില്നിന്നുള്ള ആദായം സ്പോര്ട്സ് ക്ലബ്ബിന്റെ ഫ്രീ ഫുട്ബോള് കോച്ചിങ് ക്യാമ്പിന്റെ ആവശ്യങ്ങള്ക്കും ജീവകാരുണ്യപ്രവര്ത്തനങ്ങള്ക്കും വിനിയോഗിക്കും.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.