തളിപ്പറമ്പ് ബൈപ്പാസിനെതിരായി വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കും: കലക്ടര്‍ മീര്‍ മുഹമ്മദലി
കണ്ണൂര്‍: തളിപ്പറമ്പ് ബൈപ്പാസ് നിര്‍മാണത്തിനുള്ള അലൈന്‍മെന്റ് പ്രകാരം കീഴാറ്റൂര്‍ ബാലന്‍ പീടിക മുതല്‍ കൂവോട് വായനശാല റോഡ് വരെയുള്ള ഭാഗത്ത് ഏതെങ്കിലും വീടോ മറ്റ് നിര്‍മിതികളോ നഷ്ടപ്പെടുകയില്ലെന്ന് ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി അറിയിച്ചു. എന്നാല്‍ ഈ ഭാഗത്ത് വീടുകള്‍ നഷ്ടപ്പെടുമെന്ന തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ച് ജനങ്ങള്‍ക്കിടയില്‍ ആശങ്ക സൃഷ്ടിക്കാന്‍ ചിലര്‍ ബോധപൂര്‍വ്വം ശ്രമം നടത്തുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.         ജനങ്ങളെ അനാവശ്യമായി ആശങ്കയിലാഴ്ത്തുന്ന ഇത്തരം പ്രചാരവേല കുറ്റകരമാണ്. തെറ്റായ പ്രചാരണം തുടര്‍ന്നാല്‍ ഇത്തരക്കാര്‍ക്ക് എതിരെ നിയമ നടപടി സ്വീകരിക്കേണ്ടതായി വരുമെന്ന് കലക്ടര്‍ മുന്നറിയിപ്പ് നല്‍കി.        ബൈപ്പാസ് അലൈന്‍മെന്റുമായി ബന്ധപ്പെട്ട് നേരത്തെ ഉയര്‍ന്നു വന്ന ആക്ഷേപങ്ങള്‍ പരിഗണിച്ച് ഉന്നതതല സംഘം നേരിട്ട് സ്ഥലത്ത് എത്തി പരിശോധന നടത്തുകയും ആക്ഷേപമുള്ളവരുടെ പരാതികണ്ണൂര്‍ കലക്ടറേറ്റില്‍ വെച്ച് കേള്‍ക്കുകയും ചെയ്തതാണ്   ഈ പരാതികളും നിര്‍ദേശങ്ങളും കൂടി മാനിച്ചാണ് ബൈപ്പാസിന്റെ അലൈന്‍മെന്റ് നിശ്ചയിച്ചിരിക്കുന്നതെന്നും കലക്ടര്‍ പറഞു -തെറ്റായ പ്രചാരണങ്ങളില്‍ വഞ്ചിതരാവാതെ മുഴുവന്‍ ജനങ്ങളും ബൈപ്പാസ് നിര്‍മാണവുമായി സഹകരിക്കണമെന്നും ജില്ലാ കലക്ടര്‍ അഭ്യര്‍ഥിച്ചു....ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.