ടോയ്ലറ്റ് വിവാദത്തിൽ മട്ടന്നൂർ എ.എസ്.ഐയെ സസ്പെൻറ് ചെയ്തു
ടോയ്ലറ്റ് വിവാദത്തിൽ മട്ടന്നൂർ എ.എസ്.ഐയെ സസ്പെൻറ് ചെയ്തു

മട്ടന്നൂർ ASI ക്ക് സസ്പെൻഷൻ. CPM കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജന്റെ മകന് ശുചിമുറി നിഷേധിച്ച സംഭവത്തിലാണ് ASI കെ.എം. മനോജിനെ സസ്പെന്റ് ചെയ്തത്. ഇരിട്ടി DySP പ്രജീഷ് തോട്ടത്തിലിന്റ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ. ഈ മാസം 10-ാം തിയ്യതിയാണ് കൂട്ടുകാർക്കൊപ്പം മട്ടന്നൂർ പോലിസ് സ്റ്റേഷനിലെത്തിയ ആശിഷ് പെൺസുഹൃത്തുക്കൾക്ക് ശുചിമുറി ഉപയോഗിക്കാൻ അനുവാദം തേടി എന്നാൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ASI മനോജ് ആശിഷിനെ കോളറിൽ പിടിച്ച് തള്ളുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്തു വന്ന സാഹചര്യത്തിലാണ് സസ്പെൻഷൻ

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.