മോട്ടോർ വാഹന നിയമ ഭേദഗതി ബിൽ പാർലമെന്റിൽ അവതരിപ്പിച്ചാൽ ശനിയാഴ്ച മോട്ടോർ വാഹന പണിമുടക്ക്

കണ്ണൂർ∙ മോട്ടോർ വാഹന നിയമ ഭേദഗതി ബിൽ  ഈ മാസം അഞ്ചിനു പാർലമെന്റിൽ അവതരിപ്പിച്ചാൽ ശനിയാഴ്ച രാവിലെ ആറു മുതൽ വൈകിട്ട് ആറു  വരെ സംസ്ഥാനത്തു വാഹന പണിമുടക്കു നടത്തുമെന്നു കോൺഫെഡറേഷൻ ഓഫ്  ട്രാൻസ്പോർട്ട് വർക്കേഴ്സ് ഫെഡറേഷൻ അറിയിച്ചു.
ഓട്ടോറിക്ഷ, ലൈറ്റ് മോട്ടോർ വാഹനങ്ങൾ, ലോറി, സ്വകാര്യബസ് ഉൾപ്പെടെയുള്ള ഹെവി വാഹനങ്ങൾ, കെഎസ്ആർടിസി ബസുകൾ, ഓട്ടമൊബീൽ വർക്‌ഷോപ്പുകൾ, സ്പെയർ പാർട്സ് വിൽപന സ്ഥാപനങ്ങൾ  എന്നിവ പണിമുടക്കുമെന്നു മോട്ടോ‌ർ വ്യവസായ സംരക്ഷണ സമിതി അറിയിച്ചു.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.