ക്രഷർ ഉല്പന്നങ്ങളുടെ അന്യായ വില വർദ്ധനവ് പിൻവലിക്കണമെന്ന ആവശ്യം ശക്‌തം
പാനൂർ: പാനൂരിന്റെ കിഴക്കൻ മേഖലയിലെ ക്രഷറുകളിൽ ക്രഷർ ഉൽപന്നങ്ങളായ ജില്ലി, ബേബിജില്ലി, ജില്ലിപ്പൊടി എന്നിവക്കാണ് അനിയന്ത്രിതമായി വിലവർദ്ധിപ്പിക്കുന്നത്.  ജില്ലയിലെ മറ്റ് ഭാഗങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ പാനൂർ മേഖലയിലെ ക്രഷറുകളിൽ വില കൂടുതലാണ്. നിർമ്മാണ മേഖല പ്രതിസന്ധി നേരിടുന്ന ഈ ഘട്ടത്തിൽ ഉണ്ടായ വർദ്ധനവ് നിർമ്മാണ മേഖലയെ പൂർണ്ണമായും തകർക്കുന്ന സ്ഥിതിയാണ് ഉണ്ടാകുന്നതെന്ന് കെട്ടിട നിർമ്മാണ തൊഴിലാളികൾ പറഞ്ഞു. ജില്ലയിൽ ക്രഷർ ഉൽപന്നങ്ങളുടെ വില ഏകീകരിക്കാനാവിശ്യമായ നടപടികൾ ജില്ലാ ഭരണം സ്വീകരിക്കണമെന്നും ആവശ്യമുയരുന്നുണ്ട്.
 ഈ അവസരത്തിൽ വില വർദ്ധിപ്പിച്ച നടപടി പിൻവലിക്കാൻ ക്രഷർ ഉടമകൾ തയാറാവുന്നില്ലെങ്കിൽ ശക്തമായ സമരപരിപാടിയുമായി മുന്നോട്ട് പോകുമെന്ന് ഡി.വൈ.എഫ്.ഐ പാനൂർ ബ്ലോക്ക്നേ സെക്രട്ടറി എം.പി  ബൈജു അറിയിച്ചു.


ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.