ആര്യമോളുടെ വിഷയത്തിൽ അഴീക്കോട് എന്റെ ഗ്രാമം ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രസ്താവന

Publishing date 28/01/2018
പ്രിയ മിത്രങ്ങളേ

അഴീക്കോട് എന്റെ ഗ്രാമം ചാരിറ്റബിൾ ട്രസ്റ്റ് നിയമപരമായി പ്രവർത്തിക്കുന്ന ഒരു സന്നദ്ധ സംഘടനയാണ് .യാതൊരു ലാഭേച്ഛയുമില്ലാതെ ഓരോ അവസരത്തിൽ സാമ്പത്തിക സഹായം ആവശ്യമുള്ള ധാരാളം വ്യക്തികളെ സഹായിക്കാനും രക്തദാ
നം നൽകി സഹായിക്കാനും പ്രസ്ഥാനത്തിന് കഴിഞ്ഞിട്ടുണ്ട്. എന്തെങ്കിലും തരത്തിൽ ലാഭേച്ഛയോടെയുള്ള ഒരു പ്രവർത്തനവും നാളിതേ വരെ നടത്തിയിട്ടില്ല.
ആര്യയുടെ ചികിത്സാർത്ഥം ധനസഹായം അഭ്യർത്ഥിച്ച് ട്രസ്റ്റ് നടത്തിയ പ്രവർത്തനങ്ങൾ പൊതു സമൂഹം ഏറ്റെടുത്ത് വിവിധ മേഖലകളിൽ നിന്നായി പണം ട്രസ്റ്റിന്റെ അക്കൗണ്ടിൽ വന്നിട്ടുണ്ട്‌. വന്ന പണം മുഴുവൻ ആര്യക്കു തന്നെ ലഭിക്കും. വന്ന സംഖ്യയുടെ നിജസ്ഥിതി  bank Statement വഴി അറിയിക്കും. അതുമായി ബന്ധപ്പെട്ട് എന്തെങ്കിലും തെറ്റിദ്ധാരണ ആർക്കെങ്കിലുമുണ്ടെങ്കിൽ AEG CT യുടെ അക്കൗണ്ട് പരിശോധിച്ച് ബോധ്യപ്പെടാവുന്നതാണ്.
ആര്യയുടെ ചികിത്സാ സഹായമായി വന്ന തുകയുടെ മുഴുവൻ രേഖകളും ആര്യയുടെ പിതാവിനെയും വാർത്ത ജനങ്ങളിലെത്തിച്ച ഏഷ്യാനെറ്റിനെയും ധരിപ്പിക്കുന്നതാണ് . ഇനിയുള്ള തുകകൾ ദയവായി ആര്യയുടെ അക്കൗണ്ടിൽ നേരിട്ട് അയക്കുക
ട്രസ്റ്റിന്റെ ആത്മാർത്ഥ പ്രവർത്തനങ്ങളുമായി മേലിലും എല്ലാവരും സഹകരിച്ച് പ്രവർത്തിക്കണമെന്ന് അപേക്ഷിക്കുന്നു.
ഇതു വരെ സഹകരിച്ച എല്ലാവർക്കും വാർത്ത ജനങ്ങളിലെത്തിച്ച ഏഷ്യാനെറ്റിനും നന്ദി.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.