റോജർ ഫെഡറർക്ക് ഓസ്‌ട്രേലിയൻ ഓപ്പൺ:മുപ്പത്തിയാറാം വയസ്സിൽ 20–ാം ഗ്രാൻസ്‌ലാം കിരീടം
മെല്‍ബണ്‍: പോരാട്ടവീര്യത്തിന് മുന്നില്‍ പ്രായം ഒരിക്കലും തടസ്സമാകില്ലെന്ന് റോജര്‍ ഫെഡറര്‍ ഒരിക്കല്‍ കൂടി തെളിയിച്ചു. 36-ാം വയസ്സില്‍ ക്രൊയേഷ്യന്‍ താരം മരിയന്‍ സിലിച്ചുയര്‍ത്തിയ വെല്ലുവിളിയെ അതിജീവിച്ച് ഫെഡറര്‍ മെല്‍ബണിലെ രാജകുമാരനായി.
ഫൈനലില്‍ ക്രൊയേഷ്യയുടെ മാരിന്‍ സിലിച്ചിനെയാണ് തോല്‍പ്പിച്ചത്. സ്കോര്‍ 6 -2, 6 -7, 6-3, 3 -6, 6-1. ഓസ്ട്രേലിയന്‍ ഓപ്പണില്‍ ഫെഡററുടെ ആറാം കിരീടമാണിത്. ഫെഡററുടെ ഇരുപതാം ഗ്രാന്റ്സ്ലാം നേട്ടവും.

വർഷത്തിലെ ആദ്യ ഗ്രാൻസ്‌ലാം ടൂർണമെന്റായ ഓസ്ട്രേലിയൻ ഓപ്പണിൽ കിരീടം തൊട്ട് 2018ലും താൻ ഇവിടെയുണ്ടാകുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നു ഈ മുപ്പത്തിയാറുകാരൻ. പ്രായത്തിൽ ഏറെ പിന്നിലുള്ള ക്രൊയേഷ്യൻ താരം മരിൻ സിലിച്ചിനെ അഞ്ചു സെറ്റ് നീണ്ടുനിന്ന കടുത്ത പോരാട്ടത്തിൽ മറികടന്നാണ് ഫെഡററിന്റെ കിരീടധാരണം.

ക്രൊയേഷ്യൻ താരത്തെ കാര്യമായ പോരാട്ടത്തിനു പോലും അനുവദിക്കാതെയാണ് സ്വിസ് താരം ആദ്യ സെറ്റ് സ്വന്തമാക്കിയത്. കടുത്ത പോരാട്ടം നടന്ന രണ്ടാം സെറ്റിൽ ഫെഡററിന്റെ വെല്ലുവിളി അതിജീവിച്ച സിലിച്ച് ഒപ്പമെത്തി. 6-3ന് മൂന്നാം സെറ്റ് ഫെഡററും നാലാം സെറ്റ് സിലിച്ചും സ്വന്തമാക്കിയതോടെ കലാശപ്പോര് അഞ്ചാം സെറ്റിലേക്ക്. നിർണായക ഘട്ടത്തിൽ തന്റെ അനുഭവ സമ്പത്തു മുഴുവൻ പുറത്തെടുത്ത ഫെഡറർ അനായാസം സെറ്റും മൽസരവും സ്വന്തമാക്കി. ഒപ്പം 20-ാം ഗ്രാൻസ്‍ലാം കിരീടവും.
ഗ്രാന്‍സ്ലാമില്‍ ഇരുപതോ അതില്‍ കൂടുതലോ സിംഗിള്‍സ് കിരീടം നേടുന്ന നാലാമത്തെ താരമെന്ന റെക്കോഡും ഫെഡറര്‍ അക്കൗണ്ടിലെത്തിച്ചു. മാര്‍ഗരറ്റ് കോര്‍ട്ട്, സെറീന വില്ല്യംസ്, സ്‌റ്റെഫി ഗ്രാഫ് എന്നിവരാണ് മുപ്പത്തിയാറുകാരനായ ഫെഡറര്‍ക്ക് മുമ്പ ഈ നേട്ടം കൈവരിച്ചത്.
'ഞാന്‍ വളരെ സന്തോഷവാനാണ്. ഇത് വിശ്വസിക്കാനാകുന്നില്ല. കഴിഞ്ഞ വര്‍ഷം നേടിയ കിരീടം നിലനിര്‍ത്തുക എന്നത് അവിശ്വസനീയമാണ്' ഫെഡറര്‍ മത്സരശേഷം പ്രതികരിച്ചു. കിരീടം ഏറ്റുവാങ്ങുമ്പോള്‍ സന്തോഷത്താല്‍ ഫെഡററുടെ കണ്ണ് നിറഞ്ഞൊഴുകിയിരുന്നു.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.