ആസ്ത്രേലിയന്‍ ഓപ്പണ്‍: റോജര്‍ ഫെഡററും സിമോണ ഹാലപ്പും സെമിയില്‍


ചെക്ക് റിപ്പബ്ലിക്കിന്റെ തോമസ് ബെര്‍ഡിച്ചിനെ പരാജയപ്പെടുത്തി റോജര്‍ ഫെഡറര്‍ ഓസ്ട്രേലിയന്‍ ഓപ്പണ്‍ സെമിയില്‍. നേരിട്ടുള്ള സെറ്റുകളിലാണ് നിലവിലെ ഓസ്ട്രേലിയന്‍ ചാമ്പ്യന്‍ ബെര്‍ഡിച്ചിനെ തകര്‍ത്തത്. ആദ്യ സെറ്റില്‍ ചെക്ക് താരത്തിന്റെ ചെറുത്ത നില്പുണ്ടായിരുന്നുവെങ്കിലും പിന്നീട് മത്സരം അനായാസം സ്വന്തമാക്കി. സ്കോര്‍: 7-6, 6-3, 6-4.
വനിതകളില് ലോക ഒന്നാം നമ്പര് സിമോണ ഹാലപ്പും സെമിയിലെത്തി.
സെമിയില്‍ റോജര്‍ ഫെഡററും ദക്ഷിണകൊറിയയുടെ ഹ്യോന്‍ ചുംഗും ഏറ്റുമുട്ടും.ആറാം സീഡ് കരോലിന പ്ലിസ്കോവയെ നേരിട്ടുള്ള സെറ്റിന് തോല്പ്പിച്ചാണ് ഒന്നാം സീഡ് റൊമാനിയയുടെ സിമോണ ഹാലപ്പിന്റെ സെമി പ്രവേശം. ആദ്യ സെറ്റ് 6-3 നും രണ്ടാം സെറ്റ് 6-2 നുമാണ് ഹാലപ്പ് സ്വന്തമാക്കിയത്.

നൊവാക് ജ്യോകോവിച്ചിനെ അട്ടിമറിച്ച് ക്വാര്ട്ടറിലെത്തിയ ദക്ഷിണകൊറിയയുടെ ചങ്ങ് ഹ്യൂന് അമേരിക്കയുടെ ടെന്നിസ് സാന്ഡ് ഗ്രേനെയും മറികടന്ന് സെമിയിലെത്തി. സ്കോര് 6-4, 7-6, 6-3. ആദ്യമായാണ് ഒരു ദക്ഷിണകൊറിയന് താരം ഗ്രാന്ഡ്സ്ലാമിന്റെ സെമിയിലെത്തുന്നത്. സെമിയില് ഫെഡററാണ് ചങ്ങ് ഹ്യൂനിന്റെ എതിരാളി.
ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.