നെഹ്റു യുവകേന്ദ്രയുടെ ഇന്റര്‍ യൂത്ത് ക്ലബ് സ്പോര്‍ട്സ് മീറ്റിന്റെ ഭാഗമായി കണ്ണാടിവെളിച്ചം യുവധാര ആർട്സ് & സ്പോർട്സ് ക്ലബിന്റെ നേതൃത്വത്തിൽ ഫുട്ബോൾ സെവൻസ് ടൂർണ്ണമെന്റ് നടത്തി.
അഞ്ചരക്കണ്ടി പഞ്ചായത്ത് മിനി സ്റ്റേഡിയം ഗ്രൗണ്ടിൽ നടന്ന ടൂർണമെന്റിൽ ജില്ലയിലെ വിവിധ യൂത്ത് ക്ലബുകൾ പങ്കെടുത്ത മത്സരത്തിൽ പാട്യം അഴീക്കോടൻ സ്മാരക ക്ലബ്, കിരീടം നേടി. കെ . ഗോവിന്ദൻ മാസ്റ്റർ ആർട്സ്&സ്പോർട്സ് ക്ലബ് റണ്ണേഴ്സ് അപ്പ് ആയി. സമ്മാനദാനം വാർഡ് മെമ്പർ വി.സുരേശൻ നിർവ്വഹിച്ചു. ചടങ്ങിൽ നെഹ്റു യുവ കേന്ദ്ര വളണ്ടിയർ കെ.വി മിഥുൻമോഹൻ , യുവജന ക്ഷേമ ബോർഡ് യൂത്ത് കോർഡിനേറ്റർ പ്രജിൽ.പി, ക്ലബ് സെക്രട്ടറി സാരംഗ് സി.കെ എന്നിവർ സംസാരിച്ചു.
ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal
ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal
Post a Comment
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കണ്ണൂര്‍ വാര്ത്തകളുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.