ഓടുന്ന തീവണ്ടിക്കു മുന്നിൽ സെല്‍ഫിയെടുക്കാൻ ശ്രമിച്ച യുവാവ് വണ്ടിയിടിച്ച് ഗുരുതരാവസ്ഥയില്‍

ഹൈദരാബാദ്: സെൽഫി ഭ്രമം മൂത്ത് ഓടുന്ന തീവണ്ടിക്കൊപ്പം വീഡിയോയെടുക്കാൻ ശ്രമിച്ച യുവാവിന് തീവണ്ടിയിടിച്ച്ഗുരുതരപരിക്ക്. ശിവ എന്ന യുവാവാണ് തലയ്ക്ക് പരിക്കേറ്റ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽകഴിയുന്നത്. തിങ്കളാഴ്ച്ചയാണ് അപകടമുണ്ടായത്. തീവണ്ടി സ്റ്റേഷനിലേക്കെത്തിയപ്പോൾ വലതുകയ്യിൽ ഫോൺ പിടിച്ച് സെല്ഫി വീഡിയോ പകർത്താൻ ശ്രമിക്കുകയായിരുന്നു ശിവ. മാറിനിൽക്കാൻ ആരോ ഉപദേശിക്കുന്ന ശബ്ദം വീഡിയോയിലുണ്ട്. എന്നാൽ, ശിവ അത് അനുസരിച്ചില്ല. വേഗത്തിലെത്തിയ തീവണ്ടി തട്ടി ശിവ തെറിച്ചുപോവുകയായിരുന്നു. സംഭവസ്ഥലത്തുണ്ടായിരുന്നവർയുവാവിനെ ഉടൻ ആശുപത്രിയിലെത്തിച്ചു. ശിവ പകർത്താൻ ശ്രമിച്ച വീഡിയോ സാമൂഹിക മാധ്യമങ്ങളിൽപ്രചരിക്കുന്നുണ്ട്.തീവണ്ടിയുടെ വേഗതയെക്കുറിച്ചും ഉണ്ടാവുന്ന കാറ്റിനെക്കുറിച്ചും തെറ്റായി കണക്കുകൂട്ടിയതാണ് ശിവയെ അപകടത്തിലാക്കിയതെന്നാണ് നിഗമനം. സെൽഫികളെടുക്കുന്നതിനിടെ അപകടത്തിൽ പെട്ട് മരിക്കുന്നവരുടെ എണ്ണം രാജ്യത്ത് കൂടിവരികയാണ്.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.