കണ്ണൂരിൽ എസ്ഡിപിഐ പ്രതിഷേധപ്രകടനം നടത്തി

കണ്ണൂര്‍: കണ്ണവത്ത് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്യാമപ്രസാദ് കൊല്ലപ്പെട്ടതിന്റെ മറവില്‍ കൊലവിളി നടത്തുന്നു എന്നാരോപിച്ച് എസ്ഡിപിഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധപ്രകടനം നടത്തി. ജൻമഭൂമി പത്രത്തിൽ കൊലപാതകത്തിന്റെ ആസൂത്രണം എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് വി ബഷീറാണെന്ന വിധത്തില്‍ ചിത്രസഹിതം വാർത്ത വന്നിരുന്നു. പ്രകടനത്തിനു എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ്, ജില്ലാ ഖജാഞ്ചി എ ഫൈസല്‍, കണ്ണൂര്‍ മണ്ഡലം പ്രസിഡന്റ് ബി ശംസുദ്ദീന്‍ മൗലവി, സെക്രട്ടറി ഇഖ്ബാല്‍ പൂക്കുണ്ടില്‍, അഴീക്കോട് മണ്ഡലം പ്രസിഡന്റ് എ പി മുസ്തഫ, കല്ല്യാശ്ശേരി മണ്ഡലം പ്രസിഡന്റ് സുബൈര്‍ മടക്കര, നവാസ് നായക്കന്‍, നൗഷാദ് മയ്യില്‍ നേതൃത്വം നല്‍കി. അതേസമയം, ജന്‍മഭൂമി പത്രത്തില്‍ വന്ന ലേഖനത്തിനെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് എസ്ഡിപിഐ ജില്ലാ കമ്മിറ്റി ജില്ലാ പോലിസ് ചീഫിനു പരാതി നല്‍കി.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.