കണ്ണൂരില്‍ വീണ്ടും രാഷ്ട്രീയ ആക്രമണം, എസ്.ഡി.പി.എെ പ്രവര്‍ത്തകന് വെട്ടേറ്റു

കൂത്തുപറമ്പ്: സമാധാന യോഗങ്ങള്‍ പ്രഹസനം മാത്രമായി മാറ്റിക്കൊണ്ട് കണ്ണൂരില്‍ രാഷ്ട്രീയ ആക്രമണങ്ങള്‍ തുടരുന്നു. കൂത്തൂപറമ്ബ് ചിറ്റാരിപ്പറമ്പിൽ എസ്.ഡി.പി.എെ പ്രവര്‍ത്തകന് വെട്ടേറ്റു. കണ്ണവം ലത്തീഫിയ്യ സ്കൂള്‍ വാന്‍ ഡ്രെെവറായ അയൂബിനാണ് വെട്ടേറ്റത്. വെെകുന്നേരം നാലരയോടെയാണ് വെട്ടേറ്റത്. ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്നാണ് ആരോപണം. ഒരാഴ്ച മുമ്ബ് കണ്ണവത്ത് വച്ച്‌ അയൂബിന് നേരെ വധശ്രമം ഉണ്ടായിരുന്നു.

ഗുരുതരമായി പരിക്കേറ്റ അയൂബിനെ തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അവിടന്ന് കോഴിക്കോട് മിംസിൽ കൊണ്ട് പോയി എസ്.ഐ കെ.വി. ഗണേശന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം വട്ടോളിയില്‍ എത്തിയിട്ടുണ്ട്.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.