വീട്ടുകാര്‍ മുകള്‍ നിലയില്‍ ഉറങ്ങിക്കിടക്കവെ, താഴത്തെ നിലയിലുള്ള കിടപ്പുമുറിയില്‍ മോഷണം. സംഭവം തോട്ടടയിൽ

തലശ്ശേരി: വീട്ടുകാര്‍ മുകള്‍ നിലയില്‍ ഉറങ്ങിക്കിടക്കവെ, താഴത്തെ നിലയിലുള്ള കിടപ്പുമുറിയില്‍ നിന്നും നാല് വളകളും ഒരു കമ്മലും ഉള്‍പെടെ 5 പവന്‍ ആഭരണങ്ങളും അര ലക്ഷം രൂപയും അടിച്ചു മാറ്റി മോഷ്ടാവ് രക്ഷപ്പെട്ടു. തോട്ടട തോണിയാട്ട് കാവിനടുത്ത ചപ്പില സദനത്തിലാണ് കവര്‍ച്ച നടന്നത്. വീട്ടുടമ വത്സലനും ഭാര്യയും മകനുമാണ് ഇരുനില വീടിന്റെ ഒന്നാം നിലയിലുള്ള കിടപ്പുമുറിയില്‍ ഉറങ്ങിയിരുന്നത്. രാത്രി 12.30 നാണ് വത്സന്‍ ഉറങ്ങിയതത്രെ. രാവിലെ ആറരയോടെ താഴെ ഇറങ്ങിയപ്പോഴാണ് കിടപ്പുമുറിയുടെ വാതിലും പൊന്നും പണവും സൂക്ഷിച്ച അലമാരയും തുറന്ന നിലയില്‍ കാണപ്പെട്ടത്. വീടിന്റെ പിന്‍വശത്തെ ഗ്രില്‍സ് തകര്‍ത്താണ് മോഷ്ടാവ് അകത്തെത്തിയത്. എടക്കാട് പോലീസെത്തി അന്വേഷണം നടത്തി. വിരലടയാള വിദഗ്ധരെത്തി തെളിവെടുത്തു.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.