താനൊരു സിംഹമാണെന്ന് രാഹുല്‍; പൊങ്കാലയിട്ട് ആരാധകര്‍

ദക്ഷിണാഫ്രിക്കയില്‍ നടന്ന് കൊണ്ടിരിക്കുന്ന ടെസ്റ്റ് പരമ്പര പരാജയപ്പെട്ട ഇന്ത്യന്‍ ടീം വലിയ വിമര്‍ശനങ്ങളാണ് ഏറ്റുവാങ്ങുന്നത്. ഇപ്പോള്‍ ഇതിന്റെ പേരില്‍ പണി കിട്ടിയിരിക്കുന്നത് ഇന്ത്യന്‍ ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍ കെ എല്‍ രാഹുലിനാണ്. സമൂഹമാധ്യമത്തിലൂടെ രാഹുല്‍ തന്നെ പുറത്തുവിട്ട ഒരു പോസ്റ്റാണ് അദ്ദേഹത്തിന് വിനയായത്.

കഠിനമായ പരിശീലന സെഷനുകള്‍ക്ക് ശേഷം ഇന്ത്യന്‍ ടീം അംഗങ്ങള്‍ക്ക് കഴിഞ്ഞ ദിവസം അവധി നല്‍കിയിരുന്നു. ഇതോടെ താരങ്ങള്‍ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. ഇതിനിടയില്‍ ഒരു ചീറ്റപ്പുലിയോടൊപ്പമുള്ള ചിത്രമെടുത്ത രാഹുല്‍ അത് ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. ചിത്രത്തിന് താഴെ, താരം ‘ ചീറ്റപ്പുലിയോടൊപ്പം ഒരു സിംഹം ഇരിക്കുന്നു’ എന്ന് അടിക്കുറിപ്പും നല്‍കി. ഇത് കണ്ട ആരാധകര്‍ കൂട്ടത്തോടെയെത്തി. സിംഹത്തിന്റെ വീര്യം ദക്ഷിണാഫ്രിക്കക്കെതിരെയുള്ള മത്സരത്തില്‍ കണ്ടില്ലെന്നായിരുന്നു ആരാധകരുടെ വിമർശനം. ‘

താനൊരു ചീറ്റയെയും ഒരു കോഴിയെയും മാത്രമേ കണ്ടുള്ളൂവെന്നായിരുന്നു’ ഒരു ആരാധകന്റെ കമ്മന്റ്. കഴിഞ്ഞ രണ്ടിന്നിംഗ്‌സുകളിലായി 14 റണ്‍സ് മാത്രം നേടിയ താരത്തിന്, സ്വയം സിംഹമെന്ന് പുകഴ്ത്താന്‍ അപാര തൊലിക്കട്ടി തന്നെ വേണമെന്നായിരുന്നു മറ്റൊരു കണ്ടെത്തില്‍.

ആദ്യടെസ്റ്റിലെ പരാജയത്തെ തുടര്‍ന്ന് രണ്ടാം ടെസ്റ്റില്‍ രാഹുലിന് അവസരം നല്‍കുകയായിരുന്നു. എന്നാല്‍ താരത്തിന് പ്രതീക്ഷക്കൊത്ത പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞില്ല. എന്തായാലും സമൂഹമാധ്യമങ്ങളിലൂടെ ലഭിക്കുന്ന പൊങ്കാലയുടെ സുഖം നേരിട്ട് അനുഭവിച്ചിരിക്കുകയാണ് കെ എല്‍ രാഹുല്‍.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.