റെഡ് ഈസ് ബ്ലഡ് കേരള ചാരിറ്റബിൾ സൊസൈറ്റി ആര്യമോളുടെ ചികിത്സക്കായി സ്വരൂപിച്ച തുക കൈമാറി

റെഡ് ഈസ് ബ്ലഡ് കേരള ചാരിറ്റബിൾ സൊസൈറ്റി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ, അപൂർവ്വ രോഗം ബാധിച്ച കണ്ണൂർ - അഴീക്കോട്‌ ഉള്ള ആര്യമോൾക്ക് വേണ്ടിയുള്ള ചികിത്സാ ധനസഹായാർത്ഥം 28/01/2018 ഞായറാഴ്ച ആരംഭിച്ച "ആര്യ മോൾക്കുവേണ്ടി RIBK" എന്ന വാട്സ്ആപ്പ് കൂട്ടായ്മയിലെ സുമനസ്സുകളുടെ സഹായത്തോടെ ലഭിച്ച അൻപത്തിയൊന്നായിരത്തി അഞ്ഞൂറ് രൂപ (51, 500/-) ഇന്ന് വൈകുന്നേരം 6. 30 ന് വളപട്ടണം സബ് ഇൻസ്‌പെക്ടർ ശ്രീജിത്ത്‌ കോടേരിക്ക്, റെഡ് ഈസ് ബ്ലഡ്‌ കേരള ചാരിറ്റബിൾ സൊസൈറ്റി സ്റ്റേറ്റ് പ്രസിഡന്റ്‌  പ്രവീൺ മാടക്കാൽ, ജോയിന്റ് സെക്രട്ടറി സുധീഷ് പരിയാരം, സംഘടനയുടെ കണ്ണൂർ ജില്ലാ പ്രസിഡന്റ്‌  ബിനോജ് പാപ്പിനിശ്ശേരി, ട്രെഷറർ സോജിത്, ജില്ലാ ജോ.സെക്രട്ടറി സഫീർ, കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം ഗോകുൽ എന്നിവർ ചേർന്ന് വളപട്ടണം പോലീസ് സ്റ്റേഷനിൽ വച്ച് കൈമാറി.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.