പിടികൂടിയ ലോറി ആക്രിക്കടക്കാരന് വിറ്റ സംഭവം: എഎസ്‌ഐ ഉൾപ്പടെയുള്ളവരുടെ സസ്‌പെൻഷൻ റദ്ദാക്കി

കണ്ണൂർ > നൈറ്റ് പട്രോളിങ്ങിനിടെ പിടികൂടിയ ലോറി ആക്രിക്കടക്കാരന് വിറ്റ സംഭവത്തിൽ സസ്‌പെൻഷനിലായിരുന്ന എഎസ്‌ഐ അടക്കമുള്ളവരെ തിരിച്ചെടുത്തു. തളിപ്പറമ്പ് ഡിവൈഎസ്പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സസ്‌പെൻഡ് ചെയ്തവരെയാണ് ജില്ലാ പൊലീസ് ചീഫ് തിരിച്ചെടുത്തത്.
തളിപ്പറമ്പ് എഎസ്‌ഐ കെ ജെ മാത്യുവടക്കം അഞ്ചുപേരെയാണ് തിരിച്ചെടുത്തത്. നൈറ്റ് പട്രോളിങ്ങിനിടെയാണ് കെ ജെ മാത്യുവും സംഘവും കുപ്പത്തുവച്ച് മണൽ ലോറി പിടകൂടിയത്. പൊലീസിനെ കണ്ടതോടെ ലോറി ഉപേക്ഷിച്ച് ഡ്രൈവറും ക്ലീനറും രക്ഷപെട്ടു. പിടികൂടിയ ലോറി എഎസ്‌ഐ മാത്യുവിന്റെ നേതൃത്വത്തിൽ കത്തിച്ചു. പിറ്റേന്ന് മുപ്പതിനായിരം രൂപയ്ക്ക് കുപ്പത്തെ ആക്രിക്കടക്കാരന് വിൽക്കുകയായിരുന്നു. തളിപ്പറമ്പ് ഡിവൈഎസ്പി അന്വേഷിച്ച് റിപ്പോർട്ട് നൽകി. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു സസ്‌പെൻഷൻ. തുടരന്വേഷണമുണ്ടായില്ല. കഴിഞ്ഞ ദിവസം ഇവരുടെ സസ്‌പെൻഷൻ പിൻവലിച്ച് ചീഫ് ഉത്തരവിറക്കുകയായിരുന്നു.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.