ജില്ലയിലെ ആ​റ് പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ർ​ക്ക് അ​ന്വേ​ഷ​ണ മി​ക​വി​നു​ള്ള ബാ​ഡ്ജ് ഓ​ഫ് ഓ​ണ​ർ


ത​ളി​പ്പ​റ​മ്പ്: ര​ണ്ട് കൊ​ല​പാ​ത​ക​മു​ള്‍​പ്പെ​ടെ ദൃ​ക്സാ​ക്ഷി​ക​ളും തെ​ളി​വു​ക​ളു​മി​ല്ലാ​തെ അ​വ​സാ​നി​ക്കു​മാ​യി​രു​ന്ന ആ​റു​കേ​സു​ക​ളി​ല്‍ പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ അ​ന്വേ​ഷ​ണ​മി​ക​വി​ന് ത​ളി​പ്പ​റ​മ്പി​ലെ ആ​റ് പോ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ഡി​ജി​പി​യു​ടെ ബാ​ഡ്ജ് ഓ​ഫ് ഓണ​ർ ബ​ഹു​മ​തി. ഡി​വൈ​എ​സ്പി കെ.​വി.​വേ​ണു​ഗോ​പാ​ല്‍, സി​ഐ കെ.​ഇ.​പ്രേ​മ​ച​ന്ദ്ര​ന്‍, എ​സ്ഐ കെ.​പ്ര​ഭാ​ക​ര​ന്‍, എ​എ​സ്ഐ സി.​ത​മ്പാ​ന്‍, സീ​നി​യ​ര്‍ സി​പി​ഒ ശ്രീ​ജി​ത്ത് (സൈ​ബ​ര്‍ സെ​ൽ, ക​ണ്ണൂ​ര്‍), സി​പി​ഒ ജാ​ബി​ര്‍ അ​ഹ​മ്മ​ദ് എ​ന്നി​വ​ര്‍​ക്കാ​ണ് ബ​ഹു​മ​തി ല​ഭി​ച്ച​ത്.
ക​ണ്ണൂ​രി​ല്‍ ഒ​രു​സം​ഘം ത​ട്ടി​കൊ​ണ്ടു​പോ​യ റി​സോ​ര്‍​ട്ട് ഉ​ട​മ അം​ജ​ദി​നെ മ​ണി​ക്കൂ​റു​ക​ള്‍​ക്ക​കം മോ​ചി​പ്പി​ക്കു​ന്ന​തി​ലും 20 കി​ലോ​ഗ്രാം ക​ഞ്ചാ​വ് പി​ടി​കൂ​ടു​ന്ന​തി​ലും പ്ര​ക​ടി​പ്പി​ച്ച ജാ​ഗ്ര​ത​യും അ​ന്വേ​ഷ​ണ​മി​ക​വു​മാ​ണ് ഡി​വൈ​എ​സ്പി കെ.​വി. വേ​ണു​ഗോ​പാ​ലി​നെ അ​വാ​ര്‍​ഡി​ന് അ​ര്‍​ഹ​നാ​ക്കി​യ​ത്. നി​ല​വി​ല്‍ ത​ളി​പ്പ​റ​മ്പ് ഡി​വൈ​എ​സ്പി​യാ​യ വേ​ണു​ഗോ​പാ​ല്‍ ക​ണ്ണൂ​ര്‍ സി​ഐ​യാ​യി​രി​ക്കെ​യാ​ണ് സം​ഭ​വം. ചീ​മേ​നി സ്വ​ദേ​ശി​യാ​ണ് വേ​ണു​ഗോ​പാ​ൽ.
കാ​നൂ​ല്‍ മു​ണ്ട​പ്ര​ത്തെ പു​തി​യ പു​ര​യി​ല്‍ ര​ജീ​ഷ്, കൂ​വേ​രി വ​ള്ളി​ക്ക​ട​വി​ലെ കാ​നാ​മ​ഠ​ത്തി​ല്‍ പ്ര​ഭാ​ക​ര​ന്‍ എ​ന്നി​വ​രു​ടെ കൊ​ല​പാ​ത​ക കേ​സു​ക​ളി​ലെ അ​ന്വേ​ഷ​ണ​മി​ക​വി​നാ​ണ് അ​ന്ന​ത്തെ ത​ളി​പ്പ​റ​മ്പ് സി​ഐ​യാ​യി​രു​ന്ന കെ.​ഇ.​പ്രേ​മ​ച​ന്ദ്ര​ന്‍, എ​സ്ഐ കെ.​പ്ര​ഭാ​ക​ര​ന്‍, എ​എ​സ്ഐ സി.​ത​മ്പാ​ന്‍, സീ​നി​യ​ര്‍ സി​പി​ഒ ശ്രീ​ജി​ത്ത് (സൈ​ബ​ര്‍ സെ​ൽ, ക​ണ്ണൂ​ര്‍), സി​പി​ഒ ജാ​ബി​ര്‍ അ​ഹ​മ്മ​ദ് എ​ന്നി​വ​ര്‍​ക്ക് ബ​ഹു​മ​തി ല​ഭി​ച്ച​ത്. 2016 സെ​പ്റ്റം​ബ​ർ അ​ഞ്ചി​ന് കൊ​ല്ല​പ്പെ​ട്ട ര​ജീ​ഷി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത് 14നാ​ണ്.
ഗ​ള്‍​ഫി​ലേ​ക്ക് ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ച പ്ര​തി നെ​ല്ലി​യോ​ട്ടെ പാ​ച്ചേ​നി ത​റ​മ്മ​ല്‍ രാ​കേ​ഷി​നെ മ​ണി​ക്കൂ​റു​ക​ള്‍​ക്ക​കം പോ​ലീ​സ് പി​ടി​കൂ​ടു​ക​യു​ണ്ടാ​യി. 2016സെ​പ്റ്റം​ബ​ർ 28ന് ​പു​ല​ര്‍​ച്ചെ​യാ​ണ് പ്ര​ഭാ​ക​ര​നെ കൊ​ല​പ്പെ​ടു​ത്തി സ​യ്യി​ദ് ന​ഗ​റി​ല്‍ മ​ര​മി​ല്ലി​ന് സ​മീ​പം ത​ള്ളി​യ കേ​സി​ൽ പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​നാ​കാ​തെ അ​ന്വേ​ഷ​ണം അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി​യി​ലാ​യി​രു​ന്നു. അ​പ്പോ​ള്‍ ചു​മ​ത​ല​യേ​റ്റ പ്രേ​മ​ച​ന്ദ്ര​നും സം​ഘ​വും 2016 ഒ​ക്ടോ​ബ​ര്‍ 15ന് ​കേ​സി​ലെ പ്ര​തി​ക​ളെ ക​ണ്ടെ​ത്തി അ​റ​സ്റ്റ് ചെ​യ്തു.
ദൃ​ക്സാ​ക്ഷി​ക​ളും പ്ര​തി​ക​ളി​ലേ​ക്ക് എ​ത്തു​ന്ന തെ​ളി​വു​ക​ളു​മി​ല്ലാ​ത്ത ര​ണ്ട് കേ​സി​ലും ശാ​സ്ത്രി​യ മാ​ര്‍​ഗ​ങ്ങ​ള്‍ അ​വ​ലം​ബി​ച്ചാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ഈ ​നേ​ട്ടം പ​രി​ഗ​ണി​ച്ചാ​ണ് അ​വാ​ര്‍​ഡ്. ചീ​മേ​നി സ്വ​ദേ​ശി​യാ​യ പ്രേ​മ​ച​ന്ദ്ര​ന്‍ നി​ല​വി​ല്‍ ത​ല​ശേ​രി​യി​ൽ സി​ഐ​യാ​ണ്. എ​സ്ഐ പ്ര​ഭാ​ക​ര​ന്‍ ആ​ല​ക്കോ​ട് സ്റ്റേ​ഷ​നി​ൽ എ​സ്ഐ ആ​ണ്


ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.