ഇരിട്ടി പാലത്തിന്റെ പൈലിംഗ് പ്രവൃത്തി പുനരാരംഭിച്ചു
ഇരിട്ടി: കഴിഞ്ഞ മഴക്കാലത്ത് ടെസ്റ്റ് പൈലിംഗ് തകര്‍ന്ന് തൂണ് തകര്‍ന്നതിനെത്തുടര്‍ന്ന് നിര്‍ത്തിവച്ച ഇരിട്ടി പാലത്തിന്റെ പൈലിംഗ് പ്രവൃത്തി പുനരാരംഭിച്ചു.
ലോകബാങ്ക് സഹായത്തോടെ പുതുതായി നിര്‍മിക്കുന്ന തലശേരി-വളവുപാറ റോഡ് നവീകരണത്തിന്റെ ഭാഗമായാണ് ഇരിട്ടിയില്‍ പുതിയ പാലം നിര്‍മിക്കുന്നത്. പഴയപാലം അതുപോലെ നിലനിര്‍ത്തിയാണ് തൊട്ടടുത്തായി പുതിയ പാലം നിര്‍മാണ പ്രവൃത്തി മാസങ്ങള്‍ക്കു മുമ്ബ് ആരംഭിച്ചത്. ടെസ്റ്റ് പൈലിംഗ് തകര്‍ന്നതിനെത്തുടര്‍ന്ന് ലോകബാങ്കിന്റെയും കെഎസ്ടിപിയുടെയും പൊതുമരാമത്തിന്റെയും പാലം നിര്‍മാണ വിദഗ്ദരുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ നിര്‍ദേശാനുസരണം അഞ്ച് പൈലിംഗ് നടത്തേണ്ടസ്ഥാനത്ത് എട്ട് പൈലിംഗ് നടത്തിയാണ് പുതിയ തൂണ് നിര്‍മിക്കുക.
ഇരുകരകളിലേയും തൂണിന്റെ നിര്‍മാണ പ്രവൃത്തി പൂര്‍ത്തിയായെങ്കിലും പുഴയുടെ മധ്യഭാഗത്ത് വരുന്ന തൂണിന്റെ നിര്‍മാണത്തിനു മുന്നോടിയായുള്ള പൈലിംഗ് പ്രവൃത്തിയാണ് ഇപ്പോള്‍ പുനരാരംഭിച്ചത്. ഇക്കഴിഞ്ഞ മഴക്കാലത്ത് കനത്ത മലവെള്ളപാച്ചിലില്‍ ടെസ്റ്റ് പൈലിംഗ് തകരുകയും പൈലിംഗിനായി ഇവിടെ ശേഖരിച്ച നൂറു കണക്കിന് ലോഡ് മണ്ണും കരിങ്കല്ലും ഉള്‍പ്പെടെ കുത്തിയൊലിച്ചു പോകുകയും ചെയ്തു.
വീണ്ടും പുഴയില്‍ മണ്ണിട്ടുയര്‍ത്തിയാണ് പൈലിംഗ് പ്രവൃത്തി വീണ്ടും ആരംഭിച്ചത്. റോഡ് നിര്‍മാണം മാര്‍ച്ചോടെ പൂര്‍ത്തിയായേക്കും.
വേഗത്തില്‍ റോഡ് നിര്‍മാണം നടക്കുന്നുണ്ടെങ്കിലും പൈലിംഗ് സംബന്ധിച്ച അന്തിമാനുമതി നല്‍കിയതോടെയാണ് വീണ്ടും പാലത്തിന്റെ പൈലിംഗ് പ്രവൃത്തി പുനരാരംഭിച്ചത്.
ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

Post a Comment
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കണ്ണൂര്‍ വാര്ത്തകളുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.