കണ്ണൂരില്‍ പെട്രോള്‍ വില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിൽ; കുലുക്കമില്ലാതെ അധികൃതർ

എണ്ണ വില മുൻപെങ്ങുമില്ലാത്ത വിധം കുതിക്കുമ്പോഴും ഭരണ, പ്രതിപക്ഷ കക്ഷികള്‍ക്ക് നിസംഗത. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയായ ലിറ്റിന് 75.35 രൂപയിലാണ് ഇന്ന് കാലത്ത് മുതല്‍ വ്യാപാരം നടന്നത്. ഡീസലിന് 67.92 കടന്നു.
നിത്യോപയോഗ സാധനങ്ങളുടെ വിലയും കുതിക്കുകയാണ്. 2014ന് ശേഷം ആദ്യമായിട്ടാണ് പെട്രോള്‍ വില 75 കടക്കുന്നത്.
നികുതിഭാരം കുറക്കുന്നത് സംബന്ധിച്ച ചെറിയ സൂചന പോലും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ നല്‍കിയിട്ടില്ല.
ഈ സ്ഥിതി തുടര്‍ന്നാല്‍ പെട്രോള്‍ വില അടുത്തമാസത്തോടെ 100 രൂപയാകും. വില കുത്തനെ കൂടുമ്പോഴും നികുതി കുറക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാതെ കേന്ദ്രവും സംസ്ഥാനവും പരസ്പരം പഴിചാരുകയാണ്. നേരിയ കുറവ് വരുത്തിയാല്‍ പോലും അത് ജനങ്ങള്‍ക്ക് ആശ്വാസമാകും.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.