പാനൂരിൽ ആശുപത്രി ക്ലിനിക്കിൽ തീപ്പിടുത്തം, നഴ്സുമാരുടെ ഇടപെടൽ വൻ ദുരന്തമൊഴിവാക്കി

പാനൂർ : നഗരമധ്യത്തിൽ ആശുപത്രി ക്ലിനിക്കിൽ തീപ്പിടുത്തം. പുത്തൂർ റോഡിൽ ഡോ. ഷഹീദിന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന മോഡേൺ ദന്തൽ ക്ലിനിക്കിലാണ് തീപ്പിടുത്തമുണ്ടായത്. ഫ്രിഡ്ജിൽ നിന്നുള്ള ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് തീ പടരുകയായിരുന്നു. ക്ലിനിക്കിൽ നിരവധി രോഗികൾ ഉള്ളപ്പോഴായിരുന്നു അപകടം. കറുത്ത പുക ഉയർന്നതോടെ എല്ലാവരെയും ഉടൻ പുറത്തെത്തിച്ചു. ഇതിനിടെ ക്ലിനിക്കിലുണ്ടായ നഴ്സുമാർ വൈദ്യുതബന്ധം വിച്ചേദിച്ച് ഫ്രിഡ്ജിന് മുകളിൽ വെള്ളമൊഴിച്ച് തീ പടരുന്നത് ഒഴിവാക്കുകയായിരുന്നു. വിവരമറിയിച്ചതിനെ തുടർന്ന് അസി.സ്റ്റേഷൻ ഓഫീസർ ശ്രീധരൻ, ലീഡിംഗ് ഫയർമാൻ വിജേഷ് എന്നിവരുടെ നേതൃത്വത്തിൽ ഫയർ ഫോഴ്സും സ്ഥലത്തെത്തി. നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന ടൗണിൽ തീ പടരാതിരുന്നതിനാലാണ് വൻ ദുരന്തമൊഴിവായത്. അപകടസ്ഥലത്ത് സമചിത്തതയോടെ പ്രവർത്തിച്ച് വൻ ദുരന്തമൊഴിവാക്കിയ നഴ്സുമാരെ നാട്ടുകാരും ഫയർഫോഴ്സുദ്യോഗസ്ഥരും അഭിനന്ദിച്ചു.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.