ഉ​ത്ത​ര മ​ല​ബാ​റി​ലെ പ്ര​ധാ​ന ടൂ​റി​സം കേ​ന്ദ്ര​മാ​യ പൈ​ത​ൽ​മ​ല​യി​ലേ​ക്ക് സഞ്ചാരികൾക്ക് പ്രവേശനം നിഷേധിച്ചതിൽ സഞ്ചാരികൾ പ്രതിഷേധത്തിൽ; ജ​നു​വ​രി മു​ത​ൽ മേ​യ് വ​രെ​ സഞ്ചാരികൾ കൂടുതലുള്ള സമയത്ത് പ്രവേശനം നിഷേധിച്ചത് കാട്ടുതീയുടെ പേരിൽ

പൈ​ത​ൽ​മ​ല​യി​ലേ​ക്ക് സ​ഞ്ചാ​രി​ക​ൾ​ക്കു വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ ഡി​എ​ഫ്ഒ​യു​ടെ ഉ​ത്ത​ര​വ് വി​വാ​ദ​ത്തി​ലേ​ക്ക്. ഉ​ത്ത​ര മ​ല​ബാ​റി​ലെ പ്ര​ധാ​ന ടൂ​റി​സം കേ​ന്ദ്ര​മാ​യ പൈ​ത​ൽ​മ​ല​യി​ലേ​ക്ക് കാ​ട്ടു​തീ ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ക​ഴി​ഞ്ഞ 19ന് സ​ഞ്ചാ​രി​ക​ൾ​ക്ക് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി ഡി​എ​ഫ്ഒ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്. 

ഇ​തോ​ടെ വ​ന​പാ​ല​ക​ർ 19 ന് ​വൈ​കു​ന്നേ​രം മു​ത​ൽ​ത്ത​ന്നെ സ​ഞ്ചാ​രി​ക​ൾ​ക്ക് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. സ​ഞ്ചാ​രി​ക​ളെ ഇ​പ്പോ​ൾ പൈ​ത​ൽ​മ​ല​യി​ലേ​ക്ക് ക​യ​റ്റി​വി​ടു​ന്നി​ല്ല. കാ​ട്ടു​തീ പ​ട​ർ​ന്നു​പി​ടി​ക്കു​ന്ന​തി​ന് പ്ര​ധാ​ന കാ​ര​ണം അ​തി​ക്ര​മി​ച്ച് ക​യ​റു​ന്ന നാ​യാ​ട്ടു​കാ​രും സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​മാ​ണെ​ന്നാ​ണ് ആ​രോ​പ​ണം.

കാ​ട്ടു​തീ​യെ ചെ​റു​ക്കാ​ൻ ഈ ​വ​ർ​ഷം ഫ​യ​ർ ബെ​ൽ​റ്റ് ഒ​രു​ക്കി​യി​ട്ടു​മി​ല്ല. തീ ​പ​ട​ർ​ന്നു ക​യ​രാ​ൻ സാ​ധ്യ​ത​യു​ള്ള ഇ​ട​ങ്ങ​ളി​ലെ ക​രി​യി​ല​യും പു​ല്ലു​മെ​ല്ലാം തീ​യി​ട്ട് ക​ത്തി​ച്ചു​ക​ള​ഞ്ഞാ​ണ് ഫ​യ​ർ ബെ​ൽ​റ്റ് ഒ​രു​ക്കു​ന്ന​ത്. ഇ​ക്കോ ടൂ​റി​സം മേ​ഖ​ല​യി​ലെ​ല്ലാം ഇ​തു ചെ​യ്യാ​റു​ണ്ട്. പൈ​ത​ൽ​മ​ല​യി​ൽ അ​ഞ്ചോ​ളം കി​ലോ​മീ​റ്റ​ർ മാ​ത്രം ഫ​യ​ർ ബെ​ൽ​റ്റ് ഒ​രു​ക്കി​യാ​ൽ കാ​ട്ടു​തീ ത​ട​യാ​ൻ സാ​ധി​ക്കും. വി​ദേ​ശി​ക​ള​ട​ക്കം നൂ​റു​ക​ണ​ക്കി​നു​പേ​ർ വ​ന്നു​പോ​കു​ന്ന പൈ​ത​ൽ​മ​ല​യി​ലേ​ക്ക് സ​ഞ്ചാ​രി​ക​ൾ​ക്ക് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ​തോ​ടെ ജ​ന​ങ്ങ​ൾ ശ​ക്ത​മാ​യ എ​തി​ർ​പ്പി​ലാ​ണ്. ജ​നു​വ​രി മു​ത​ൽ മേ​യ് വ​രെ​യാ​ണ് പൈ​ത​ൽ​മ​ല​യി​ലേ​ക്ക് സ​ഞ്ചാ​രി​ക​ൾ എ​ത്തു​ന്ന​ത്.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

1 comment:

  1. If you notice, it's not just for paithalmala in case no one has noticed it yet. Almost all of the trekking destinations in south India under government are getting restricted. The plain reason for this is the forest fire when the hidden agenda is to control the flow of crowd into certain forest regions. It's to be noted that the overflow of human has been lead to a drastic change in the climate and also to the extinction of certain animal or plan species. Since this restriction isn't to harm nature we should accept it in a positive manner.

    ReplyDelete

Powered by Blogger.