കുനിപ്പറമ്പ എൽ പി സ്‌കൂളിൽ ഒന്നാം തരം ഒന്നാന്തരം പദ്ധതി ഉദ്‌ഘാടനം ചെയ്തു

കടവത്തൂർ:കുനിപ്പറമ്പ എൽ പി സ്‌കൂളിൽ തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് നടപ്പിലാക്കുന്ന ഒന്നാം തരം ഒന്നാന്തരംപദ്ധതി കൂത്തുപറമ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ അശോകൻ ഉദ്‌ഘാടനം ചെയ്തു.തൃപ്രങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാട്ടൂർ മഹമൂദ് അധ്യക്ഷത വഹിച്ചു.ഗ്രാമ പഞ്ചായത്ത് വൈസ്പ്രസിഡന്റ് ഉഷ രയറോത്ത്, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ നസീമ സി എച്ച് , എൻ ഇസ്മായിൽ, സക്കീന തെക്കയിൽ,സി സത്യൻ, പി സബിത, റഫീഖ് അണിയാരം, പി ടി എ പ്രസിഡന്റ്  മൊയ്തു കോറോത്ത് എന്നിവർ സംസാരിച്ചു.പ്രധാനാധ്യാപകൻ എം നജീബ് സ്വാഗതവും പി വിനീഷ് നന്ദിയും പറഞ്ഞു.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.