ഡീസൽ വിലവർധനയിൽ പ്രതിഷേധിച്ച് ഇന്ന് ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കോ–ഓർഡിനേഷൻ കമ്മിറ്റി കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫിസിനു മുന്നിലും കലക്ടറേറ്റിനു മുന്നിലും ധർണ നടത്തും.

ഡീസൽ വിലവർധനയിൽ പ്രതിഷേധിച്ച് ഇന്ന് രാവിലെ 11ന് ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കോ–ഓർഡിനേഷൻ കമ്മിറ്റി കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫിസിനു മുന്നിലും കലക്ടറേറ്റിനു മുന്നിലും ധർണ നടത്തും. ചാർജ് വർധന നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ച് 30 മുതൽ സംസ്ഥാന വ്യാപകമായി അനിശ്ചിതകാലത്തേക്ക് സ്വകാര്യ ബസുകളുടെ ഓട്ടം നിർത്തിവയ്ക്കും. മിനിമം ചാർജ് പത്ത് രൂപയാക്കണമെന്നും വിദ്യാർഥികളുടെ മിനിമം ചാർജ് അഞ്ച് രൂപയാക്കണമെന്നുമാണ് അസോസിയേഷന്റെ ആവശ്യം.

വിദ്യാർഥികൾക്ക് സ്വകാര്യ ബസുകളിൽ കൺസഷൻ നടപ്പിലാക്കാനുള്ള ബാധ്യത സ്വകാര്യ ബസുകൾക്കില്ലെന്ന സുപ്രീം കോടതി വിധിയടക്കമുണ്ടെങ്കിലും ബസുടമകൾ ഇതുവരെ സഹകരിക്കുകയായിരുന്നു. നിലവിൽ 70 വിദ്യാർഥികളെങ്കിലും ബസിൽ കയറിയാൽ മാത്രമാണ് ഒരു ലീറ്റർ ഡീസൽ അടിക്കാനുള്ള പണം ലഭിക്കുക. ജില്ലയിൽ 2400 സ്വകാര്യ ബസുകളുണ്ടായിരുന്ന സ്ഥാനത്തിപ്പോൾ 1200 ബസുകളാണ് ഉള്ളത്. വ്യവസായം നിലനിർത്താൻ ചാർജ് വർധനയല്ലാതെ മറ്റു പോംവഴികളില്ലെന്ന് കോ–ഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ എം.വി.വത്സലൻ, വൈസ് ചെയർമാൻ രാജ്കുമാർ കരുവാരത്ത്, പി.പി.മോഹനൻ, ടി.എം.സുധാകരൻ എന്നിവർ പറഞ്ഞു

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.