കേരളാ കോൺഗ്രസ് നേതാവ് ജോർജ് ജോസഫ് അന്തരിച്ചു.


കണ്ണൂർ: മലബാറിലെ കേരളാ കോൺഗ്രസ് പാർട്ടിയുടെ ആദ്യകാല നേതാക്കളിലൊരാളായ ടി. ജോർജ് ജോസഫ് (66) കണ്ണൂർ ജില്ലയിലെ വായാട്ടു പറമ്പിൽ അന്തരിച്ചു.സംസ്കാരം നാളെ(29-01-2018- തിങ്കൾ) വൈകുന്നേരം 4 മണിക്ക് വായാട്ടുപറമ്പ് സെന്റ് ജോസഫ്സ് ഫൊറോനാ പള്ളിയിൽ. കണിയാൻചാൽ ഹയർ സെക്കണ്ടറി സ്കൂൾ റിട്ട. അദ്ധ്യാപകനാണ്. കേരളാ കോൺഗ്രസിന്റെ വിദ്യാർഥി സംഘടനയായ കെ.എസ്.സി.യിലൂടെ പൊതുരംഗത്തു വന്ന അദ്ദേഹം പാർട്ടിയുടെ യുവജനവിഭാഗമായ കേരളാ യൂത്ത് ഫ്രണ്ടിന്റെ നിർവാഹക സമിതി അംഗം കേരളാ കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം തുടങ്ങി വിവിധ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.