സി.പി.എം നേതാവ് പി.വി.നാരായണൻ അന്തരിച്ചു

ഇരിട്ടി :- മുൻ മുഴക്കുന്ന് പഞ്ചായത്ത് വൈസ് പ്രസിഡണ്ടും സി പി എം നേതാവുമായ കാക്കയങ്ങാട് പി.വി നിവാസിൽ പി.വി നാരായണൻ (ലൈബ്രറി നാരായണൻ ( 70)അന്തരിച്ചു

ഹൃദയാഘാതത്തെ തുടർന്ന് ശനിയാഴ്ച പുലർച്ചെ 1 മണിയോടെയാണ് മരണപ്പെട്ടത്

ദീർഘകാലം'സി .പി എം കാക്കയങ്ങാട് ലോക്കൽ സെക്രട്ടി, പേരാവൂർ ഏറിയാ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ച പി.വി നാരായണൻ ' നിലവിൽ കാക്കയങ്ങാട് ലോക്കൽ കമ്മിറ്റി അംഗമാണ്
ലൈബ്രറി കൗൺസിൽ ജില്ലാ ഓഫീസറായിരുന്നു.
ഭാര്യ : പരേതയായ സരസ്വതി
മക്കൾ: ഷൈജു ( മുഴക്കുന്ന് സർവ്വീസ് സഹ: ബേങ്ക്), ഷൈന, ഷിം ന (ബഹ്റൈൻ)
മരുമക്കൾ: രേഖ, പ്രകാശൻ, സൈബിന്ദ്
സഹോദരങ്ങൾ: പി.വി ചാത്തുക്കുട്ടി, പി.വി.കുഞ്ഞനന്തൻ, പി.വി ഗോവിന്ദൻ ,പരേതരായ ശ്രീദേവി, നാരായണി
സംസ്ക്കാരം: ഞായറാഴ്ച്ച രാവിലെ 10 മണിക്ക് കാക്കയങ്ങാട് വീട്ടുവളപ്പിൽ

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.