ബിനോ​യിക്കെതിരെ നിലവില്‍ കേസില്ലെന്ന്​ ദുബൈ പൊലീസ്​

ബിനോയ്​ കോടിയേരിക്കെതിരെ നിലവില്‍ ക്രിമനല്‍ കേസില്ലെന്ന്​ ​ദുബൈ പൊലീസ്​. ബിനോയ്​ കോടിയേരി യുടെ അപേക്ഷയിലാണ്​ ദുബൈ പൊലീസ്​ ക്രിമിനല്‍ കേസില്ലെന്ന സര്‍ട്ടിഫിക്കറ്റ്​ നല്‍കിയിരിക്കുന്നത്​. ഇന്ന്​ വരെയുള്ള രേഖകളനുസരിച്ച്‌​ ബിനോയ്​ കോടിയേരിക്കെതിരെ കേസുകളില്ലെന്നാണ്​ ദുബൈ ​പൊലീസിലെ ​ക്രിമിനല്‍ വിഭാഗം വ്യക്​തമാക്കിയിരിക്കുന്നത്​.

നേരത്തെ തനിക്കെതിരായ ആരോപണങ്ങള്‍ നിഷേധിച്ച്‌​ ബിനോയ്​ കോടിയേരി രംഗത്തെത്തിയിരുന്നു. നിലവില്‍ തനിക്കെതിരെ കേസില്ലെന്ന്​ ബിനോയ്​ ​വ്യക്​തമാക്കിയിരുന്നു. ഇത്തരത്തിലുള്ള കേസ്​ 2017ല്‍ തന്നെ ഒത്തുതീര്‍പ്പാക്കിയതാണെന്നും ബിനോയ്​ അറിയിച്ചിരുന്നു. ഇതിനെ സാധൂകരിക്കുന്ന രേഖകളാണ്​ ഇപ്പോള്‍ പുറത്ത്​ വരുന്നത്​.

ബി​നോ​യ്​ കോ​ടി​യേ​രി ദു​ബൈ​യി​ല്‍ 13 കോ​ടി​യു​ടെ പ​ണം ത​ട്ടി​പ്പ്​ ന​ട​ത്തി​യെ​ന്ന്​ പ​രാ​തി​യു​മാ​യി വി​ദേ​ശ ക​മ്ബ​നിയാണ്​ രംഗത്തെത്തിയത്​. ദു​ബൈ​യി​ലെ ജാ​സ്​ ടൂ​റി​സം എ​ല്‍.​എ​ല്‍.​സി എ​ന്ന ക​മ്ബ​നി ഉ​ട​മ യു.​എ.​ഇ സ്വ​ദേ​ശി ഹ​സ​ന്‍ ഇ​സ്​​മാ​ഇൗ​ല്‍ അ​ബ്​​ദു​ല്ല അ​ല്‍​മ​ര്‍​സൂ​ക്കി​യു​ടേ​താ​ണ്​ പ​രാ​തി

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.