രക്ത ദാന ക്യാമ്പിൽ രക്തം കൊടുക്കാൻ തന്റെ യൂനിഫോം തടസ്സമാകും എന്ന് കണ്ട് യൂനിഫോം കൈമുട്ട് വരെ തുന്നിളക്കി വന്ന് തന്റെ ആദ്യ രക്തദാനം നടത്തി താരമായി ഏഴോം സ്വദേശിനി നിഹാല

ബ്ലഡ് ഡോണേഴ്സ് കേരള കണ്ണൂർ ജില്ലാ കമ്മറ്റി  പുതുവൽസരദിനത്തിൽ മാടായി വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ സംഘടിപ്പിച്ച ബ്ലഡ് ഡോണേഷൻ ക്യാമ്പിൽ ബ്ലഡ് കൊടുക്കാൻ തന്റെ യൂനിഫോം തടസ്സമാകും എന്ന് കണ്ട്  യൂനിഫോം കൈമുട്ട് വരെ തുന്നിളക്കി വന്ന് തന്റെ ആദ്യ രക്തദാനം നടത്തി മാത്യക ആയി നിഹാല ഏഴോം.

ആൺകുട്ടികൾ പോലും മാറി നിൽക്കുന്ന സമയത്തു ആണ് നിഹാലയെ പോലെയുള്ള സഹോദരിമാരുടെ ഇത്തരം പ്രവർത്തികൾ തങ്ങളെ പോലെയുള്ളവർക്കു ഊർജ്ജം നൽകുന്നതാണെന്നും ഇത് പോലുള്ള മനസ്സ് എല്ലാർക്കും വന്നാൽ സന്നദ്ധ രക്തദാനം (വിഷൻ 2020)  എന്നത് എളുപ്പമാവും എന്നും ബി ഡി കെ പ്രവർത്തകർ പറഞ്ഞു.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.