റിപ്പബ്ലിക് ദിനാഘോഷ ത്തോടനുബന്ധിച്ച് നെഹ്റു യുവകേന്ദ്രയുടേയും മുഴപ്പാല പ്രീയദർശിനി യൂത്ത് സെന്ററിന്റേയും സംയുക്താഭിമുഖ്യത്തിൽ വിവിധ കലാ മത്സരങ്ങൾ സംഘടിപ്പിച്ചു

റിപ്പബ്ലിക് ദിനാഘോഷ ത്തോടനുബന്ധിച്ച് നെഹ്റു യുവകേന്ദ്രയുടേയും മുഴപ്പാല പ്രീയദർശിനി യൂത്ത് സെന്ററിന്റേയും സംയുക്താഭിമുഖ്യത്തിൽ വിവിധ കലാ മത്സരങ്ങൾ സംഘടിപ്പിച്ചു. റിപ്പബ്ലിക് ദിന ആഘോഷത്തിന്റെ ചടങ്ങിൽ മിഥുൻ മോഹൻ അദ്ധ്യക്ഷത വഹിച്ചു. ശ്രീ. കെ.കെ പ്രശാന്തൻ ഉദ്ഘാടനം നിർവ്വഹിച്ചു. യുവജനങ്ങളും സാമൂഹ്യ പ്രതിബദ്ധതയും എന്ന വിഷയത്തെ സംബന്ധിച്ച് അഡ്വ.എം. പി വിനയരാജ് ക്ലാസെടുക്കുകയുണ്ടായി. വി.സത്യൻ ചടങ്ങിൽ ആശംസ അർപ്പിച്ചു. അശ്വന്ത് സി.കെ സ്വാഗതവും, കെ.മ്യദുൽ നന്ദിയും പറഞ്ഞു. പരിപാടിയുടെ സമാപന സമ്മേളനത്തിൽ എം. പ്രശാന്തൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.കെ ജയരാജൻ മാസ്റ്റർ ഉദ്ഘാടനം നിർവ്വഹിച്ചു. ആർ.പി അശോകൻ ആശംസ  നേർന്നു. കലാ മത്സരങ്ങൾക്കുള്ള വിജയികൾക്കുള്ള സമ്മാന ദാനം വാർഡ് മെമ്പർ പി.വി മധുസൂതനൻ നിർവ്വഹിച്ചു.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.