കാലിത്തീറ്റ കുംഭകോണം: ലാലുപ്രസാദ് യാദവിന് മൂന്നര വർഷം തടവ്റാഞ്ചി∙ കാലിത്തീറ്റ കുംഭകോണക്കേസിൽ ബിഹാർ മുൻ മുഖ്യമന്ത്രിയും ആർജെഡി നേതാവുമായ ലാലു പ്രസാദ് യാദവിന് (69) മൂന്നര വർഷം തടവും അഞ്ച് ലക്ഷം രൂപ പിഴയും. റാഞ്ചിയിലെ സിബിഐ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. കുംഭകോണവുമായി ബന്ധപ്പെട്ട രണ്ടാമത്തെ കേസിലാണ് വിധി. ലാലുവിനൊപ്പം കുറ്റക്കാരായി കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയ 15 പേർക്കും ഇതേ ശിക്ഷയാണ് വിധിച്ചത്. ഒരാഴ്ചയ്ക്കിടെ മൂന്നു തവണ ശിക്ഷാ പ്രഖ്യാപനം മാറ്റിവച്ച ശേഷമാണ് ഇന്നു വിധി പറഞ്ഞത്. കേസിൽ ലാലുവിന് ഉടൻ ജാമ്യം ലഭിക്കില്ല.
1991-94 കാലയളവിൽ കാലിത്തീറ്റ വിതരണം ചെയ്യാനെന്ന പേരിൽ വ്യാജ രേഖകൾ ഹാജരാക്കി ട്രഷറിയിൽ നിന്ന് 84.5 ലക്ഷം രൂപ പിൻവലിച്ച കേസിലാണ് ലാലു ഉൾപ്പെടെ പതിനഞ്ച് പേർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്. 1990-97 കാലത്ത് ബിഹാർ മുഖ്യമന്ത്രിയായിരിക്കെ ലാലു പ്രസാദ് യാദവ് നടത്തിയ 900 കോടിയുടെ അഴിമതിയാണ് കാലിത്തീറ്റ കുംഭകോണം എന്ന പേരിൽ അറിയപ്പെടുന്നത്.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakalNo comments

Powered by Blogger.