ഇന്ധന വില വർധനവിൽ പ്രതിഷേധിച്ച് നാളെ നടക്കുന്ന മോട്ടോര്‍ വാഹന പണിമുടക്ക് ഫലത്തിൽ ഹർത്താലായി മാറിയേക്കും. ഓട്ടോ, ടാക്സി, സ്വകാര്യബസ്, ലോറി, ടാങ്കര്‍ ലോറി സര്‍വീസുകള്‍ക്കൊപ്പം കെഎസ്ആര്‍ടിസി ബസുകളും റോഡിലിറങ്ങില്ല; സ്‌പെയര്‍പാര്‍ട്‌സുകള്‍ ഉള്‍പ്പെടെ മോട്ടോര്‍വാഹനവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളും അടച്ചിടും. മത്സ്യത്തൊഴിലാളികളും പണിമുടക്കുമെന്ന് സൂചന

കണ്ണൂര്‍: ഇന്ധനവിലയിലെ റിക്കാര്‍ഡ് കുതിപ്പില്‍ പ്രതിഷേധിച്ച് നാളെ രാവിലെ 6 മുതല്‍ വൈകുന്നേരം 6 വരെ നടക്കുന്ന വാഹന പണിമുടക്ക് ജില്ലയില്‍ പൂര്‍ണമാകും. കെ എസ് ആര്‍ ടി സി ബസുകള്‍ ഉള്‍പ്പെടെ ഓടില്ല.
ഓട്ടോ, ടാക്‌സി, ചരക്ക് വാഹനങ്ങള്‍ എന്നിവ പണിമുടക്കും. വര്‍ക്ക്‌ഷോപ്പ്, സ്‌പെയര്‍പാര്‍ട്‌സുകള്‍ ഉള്‍പ്പെടെ മോട്ടോര്‍വാഹനവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളും അടച്ചിടും. അതിനിടെ മോട്ടോര്‍ വാഹന പണിമുടക്കില്‍ മത്സ്യബന്ധന ബോട്ടുകളും വള്ളങ്ങളും പങ്കുചേരുമെന്ന് സൂചനയുണ്ട്. കേരള പരമ്പരാഗത മത്സ്യത്തൊഴിലാളി സമിതിയും പണിമുടക്കിനെ നാടെങ്ങും അനുകൂലിക്കുന്നുണ്ട്.
അതിനിടെ വാഹന പണിമുടക്ക് കണക്കിലെടുത്ത് മലയാളികള്‍ ആഘോഷങ്ങള്‍ക്കുള്ള ഒരുക്കത്തിലാണ്.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.