മെഡിക്കൽ സമരത്തിൽ വലഞ്ഞ് രോഗികൾ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ദേ​​​ശീ​​​യ മെ​​​ഡി​​​ക്ക​​​ൽ ക​​​മ്മീ​​​ഷ​​​ൻ ബി​​​ല്ലി​​​നെ​​​തി​​​രേ ഇ​​​ന്ത്യ​​​ൻ മെ​​​ഡി​​​ക്ക​​​ൽ അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ഡോ​​​ക്ട​​​ർ​​​മാ​​​ർ നടത്തുന്ന രാജ്യവ്യാപക സമരംമൂലം ആശുപത്രികളുടെ പ്രവർത്തനം സത്ംഭിച്ചു. പുലർച്ചെ ആ​​​റു മു​​​ത​​​ൽ വൈ​​​കു​​​ന്നേ​​​രം ആ​​​റു വ​​​രെ 12 മ​​​ണി​​​ക്കൂ​​​ർ അ​​​ടി​​​യ​​​ന്ത​​​ര ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളും ഗു​​​രു​​​ത​​​ര രോ​​​ഗി​​​ക​​​ൾ​​​ക്കു​​​ള്ള പ​​​രി​​​ച​​​ര​​​ണ സേ​​​വ​​​ന​​​ങ്ങ​​​ളും ഒ​​​ഴി​​​കെ ആ​​​ശു​​​പ​​​ത്രി സം​​​ബ​​​ന്ധ​​​മാ​​​യ എ​​​ല്ലാ സേ​​​വ​​​ന​​​ങ്ങ​​​ളും നി​​​ർ​​​ത്തി​​​വ​​ച്ചാണ് ഡോക്ടർമാരുടെ സമരം. സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാരും പണിമുടക്കിൽ പങ്കെടുക്കുന്നതിനാൽ ആരോഗ്യമേഖല നിശ്ചലമായ സ്ഥിതിയിലാണ്.

സമരം അറിയാതെ സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ എത്തിയ രോഗികൾ വലഞ്ഞു.
തിരുവനന്തപുരത്തെ ആശുപത്രിയിൽ ചികിത്സിക്കണമെന്ന് കരഞ്ഞ് അപേക്ഷിച്ചിട്ട് പോലും ഡോക്ടർമാർ തിരിഞ്ഞുനോക്കിയില്ലെന്ന് ആക്ഷേപമുയരുന്നുണ്ട്. ചികിത്സിക്കാൻ തയാറായ ഡോക്ടറെ മറ്റ് ഡോക്ടർമാർ ഇടപെട്ട് തടയുകയും ചെയ്തു.

രാവിലെ മുതൽ സർക്കാർ ആശുപത്രികളുടെ മുന്നിൽ വലിയ ക്യൂ ദൃശ്യമാണ്. ദൂര സ്ഥലങ്ങളിൽ നിന്നും ചികിത്സ തേടിയെത്തിയവും കുട്ടികളുമായി എത്തിയവരുമാണ് വലഞ്ഞത്. ചികിത്സയ്ക്കായി ഒരുപാട് പേർ കാത്തുനിൽക്കുന്നതിനാൽ രാവിലെ ഒരു മണിക്കൂർ ഒപി ബഹിഷ്കരിച്ച ശേഷം ജോലിയിൽ പ്രവേശിക്കുമെന്ന് സർക്കാർ ആശുപത്രി ഡോക്ടർമാർ വാക്ക് നൽകിയിരുന്നു. എന്നാൽ ഇത് പാലിക്കാൻ അവർ തയാറായില്ല. ഇതോടെ സർക്കാർ ആശുപത്രികളുടെ പ്രവർത്തനം പൂർണമായും തടസപ്പെട്ട നിലയിലാണ്.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.