വൈദ്യുതിയുടെ രൂപത്തിൽ മരണം തട്ടിയെടുത്തത് നാളെ ലോകമറിയേണ്ടുന്ന യുവ ശില്പിയെ; വിറങ്ങലിച്ച് കുഞ്ഞിമംഗലവും നിടുമ്പ്രവും

പാനൂർ: ചൊക്ലിയിൽ ഘോഷയാത്രക്കിടെ ഷോക്കേറ്റ് മരിച്ചത് മഹേഷ് കുഞ്ഞിമംഗലമെന്ന യുവ ശില്പി. അപ്രതീക്ഷിതമായെത്തിയ ആകസ്മിക മരണം തട്ടിയെടുത്തത് നാളെ ലോകം അറിയേണ്ടുന്ന കലാകാരനെയായിരുന്നു എന്നറിഞ്ഞതോടെ വിറങ്ങലിച്ച് നിൽക്കുകയാണ് നാട്ടുകാർ. ചൊക്ലി നിടുമ്പ്രം മുച്ചിലോട്ട്കാവ് താലപ്പൊലി ഘോഷയാത്രക്കിടെ ജനറേറ്ററിൽ നിന്നും ഷോക്കേറ്റ മഹേഷിന ഉടൻ പള്ളൂർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഘോഷയാത്രയിൽ പ്രദർശിപ്പിച്ച കാഴ്ച പ്ലോട്ടിൽ നിന്നും വൈദ്യുതാഘാതമേറ്റാണ് അപകടം ഉണ്ടായത്. അപ്പോഴൊന്നും പയ്യന്നൂരിലെ കൊച്ചുഗ്രാമത്തിലെ അറിയപ്പെടുന്ന യുവ ശില്പിയാണ് മരിച്ചതെന്ന് ആരും അറിഞ്ഞിരുന്നില്ല. ഇപ്പോൾ മഹേഷ് കുഞ്ഞിമംഗലമെന്ന കലാകാരനെ നവമാധ്യമങ്ങളിലൂടെ കേട്ടറിയുമ്പോൾ ആ കലാകാരന്റ കഴിവുകൾക്ക് മുന്നിൽ നിറകണ്ണുകളോടെ ആദരാഞ്ജലികൾ അർപ്പിക്കാനെ പാവം ജനത്തിന് കഴിയുന്നുള്ളൂ. വിവരമറിഞ്ഞ് ഡോ.വി രാമചന്ദ്രൻ എം എൽ എ, ചൊക്ലി ഗ്രാമപഞ്ചായത്തധ്യക്ഷൻ വി.കെ രാഗേഷ് എന്നിവരുൾപ്പടെ നൂറ് കണക്കിനാളുകളാണ് ആശുപത്രിയിലെത്തിയത്. പള്ളൂർ ആശുപത്രിയിൽ നിന്നും തലശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റി

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.