"അസുഖമില്ലാതെ എങ്ങനെ ജീവിക്കാം" ലീപിന്റെ സൗജന്യ മനഃശാസ്ത്ര ശില്പശാല ഫെബ്രുവരി 4 ന്കണ്ണൂർ:ലീപ്പ് സെന്ററിന്റെ ആഭിമുഖ്യത്തിൽ പൊതുജനങ്ങൾക്കായി നടത്തിവരുന്ന സൗജന്യ മനഃശാസ്ത്ര - വ്യക്തിത്വ വികസന പരിശീലനങ്ങളുടെ ഭാഗമായി ഫെബ്രുവരി 4 ന് 'അസുഖം ഇല്ലാതെ എങ്ങനെ ജീവിക്കാം - ഒരു മനഃശാസ്ത്ര സമീപനം' എന്ന വിഷയത്തിൽ ശില്പശാല നടത്തുന്നതായിരിക്കും.

അസുഖം പിടിപെടുന്നതും ആരോഗ്യത്തോടെ ജീവിക്കുന്നതും ഓരോരുത്തരുടെ വിധിനിയോഗം പോലെയിരിക്കും എന്ന് വിശ്വസിക്കുന്നവരാണ് ഭൂരിപക്ഷം പേരും. പക്ഷെ നാം മനസ്സിലാക്കേണ്ടത് നാം എത്ര കാലം ജീവിച്ചിരിക്കും എന്നുള്ളത് നമ്മുടെ കൈകളിലല്ല. പക്ഷെ ജീവിച്ചിരിക്കുന്ന അവസാന നിമിഷം വരെ ആരോഗ്യത്തോടെ ജീവിക്കണം എന്നുള്ളത് തീർച്ചയായും നമ്മുടെ കയ്യിലാണ്. രോഗങ്ങൾ പിടിപെട്ടിട്ട് പിന്നെ വിധിയെ പഴിച്ചിട്ടു കാര്യമില്ല. നമ്മുടെ ജീവിത ശൈലിയിൽ  കൊച്ചു കൊച്ചു മാറ്റങ്ങൾ വരുത്തിയാൽ ജീവിതാവസാനം വരെ പൂർണ ആരോഗ്യത്തോടെ ജീവിക്കാൻ സാധിക്കും എന്നത് അനിഷേധ്യമായ ഒരു വസ്തുതയാണ്.

രോഗം വന്നിട്ട് ചികിത്സിക്കുന്നതിനെക്കാൾ  നല്ലത് വരാതെ  സൂക്ഷിക്കുന്നതാണല്ലോ.    ആരോഗ്യപൂർണ്ണമായ ജീവിതം നയിക്കാൻ നമ്മുടെ ഭക്ഷണ രീതിയിലും ചിന്താഗതിയിലും വരുത്തേണ്ട മാറ്റങ്ങൾ ശില്പശാലയിൽ പ്രതിപാദിക്കുന്നതായിരിക്കും.

ഫെബ്രുവരി 4 നു ഉച്ച കഴിഞ്ഞു 2.00 മുതൽ 5.30  വരെ കണ്ണൂർ പോലീസ് സൊസൈറ്റി ഹാളിൽ നടത്താനിരിക്കുന്ന ശില്പശാല ലീപ്പ് സെന്ററിലെ  സൈക്കോളജിസ്റ്റ് ഡോ: കെ ജി രാജേഷ് നയിക്കും.

പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 9388776640  എന്ന നമ്പറിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.