വിചാരണയ്ക്ക് സ്‌റ്റേ: ലാവലിനില്‍ പിണറായിക്ക് നോട്ടീസ്


ന്യൂഡൽഹി: ലാവലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം ഹൈകോടതി കുറ്റവിമുക്തനാക്കിയ രണ്ടു പേർക്ക് സുപ്രീംകോടതി നോട്ടീസ്. സി.ബി.ഐ നൽകിയ ഹരജിയിലാണ് പിണറായി വിജയൻ, കെ. മോഹനചന്ദ്രൻ എന്നിവർക്ക് നോട്ടീസ് നൽകിയത്. സി.ബി.ഐ, ക​സ്തൂ​രി​രം​ഗ അ​യ്യ​ർ, ആ​ർ. ശി​വ​ദാ​സ​ൻ, രാജശേഖരൻ, കെ.പി.സി.സി മുൻ പ്രസിഡന്‍റ് വി.എം. സുധീരൻ എന്നിവർ നൽകിയ ഹരജികളിലാണ് കോടതി പരിഗണിച്ചത്.

അതേസമയം, കേസിലെ രണ്ടു പ്രതികളുടെ വിചാരണക്ക് സുപ്രീംകോടതി സ്റ്റേ ചെയ്തു. ക​സ്തൂ​രി​രം​ഗ അ​യ്യ​ർ, ആ​ർ. ശി​വ​ദാ​സ​ൻ എന്നിവരുടെ വിചാരണയാണ് സുപ്രീംകോടതി സ്റ്റേ ചെയ്തത്. കൂടാതെ, ഈ ഹരജികളിൽ വിശദീകരണം തേടി സി.ബി.ഐക്ക് കോടതി നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തു.

2017 ഓഗസ്റ്റ് 23നാണ് പിണറായി വിജയൻ, മുൻ ഊർജ സെക്രട്ടറി കെ.മോഹനചന്ദ്രൻ, മുൻ ഊർജ ജോയിന്റ് സെക്രട്ടറി എ.ഫ്രാൻസിസ് എന്നിവരെ കേരള ഹൈക്കോടതി കുറ്റവിമുക്തരാക്കിയത്. കെഎസ്ഇബി മുൻ ചെയർമാൻ ആർ.ശിവദാസൻ, മുൻ ചീഫ് അക്കൗണ്ട്സ് ഓഫിസർ കെ.ജി.രാജശേഖരൻ നായർ, മുൻ ചീഫ് എൻജിനീയർ കസ്തൂരിരംഗ അയ്യർ എന്നിവർ വിചാരണ നേരിടണമെന്നും ഉത്തരവിട്ടിരുന്നു. വൈദ്യുതി മന്ത്രി ആയിരുന്ന പിണറായി വിജയൻ അറിയാതെ ലാവ്‌ലിൻ ഇടപാടു നടക്കില്ലെന്ന് അപ്പീലിൽ സിബിഐ ചൂണ്ടിക്കാട്ടി.

മന്ത്രിതലത്തിൽ രാഷ്ട്രീയമായ തീരുമാനമെടുക്കാതെ ഉദ്യോഗസ്ഥർക്ക് ഇത്തരമൊരു വിഷയത്തിൽ നടപടിയെടുക്കാനാവില്ല. സംസ്ഥാനത്തിനു 374 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയ തീരുമാനമാണിത്. വിചാരണയ്ക്കു മുൻപേ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധി ശരിയല്ലെന്നും അപ്പീലിൽ പറയുന്നു. ഹൈക്കോടതി വിധിക്കെതിരെ പ്രതികളായ കെ.ജി.രാജശേഖരൻ നായർ, ആർ.ശിവദാസൻ, കസ്‌തൂരിരംഗ അയ്യർ എന്നിവരും കെപിസിസി മുൻ അധ്യക്ഷൻ വി.എം.സുധീരനും നൽകിയ അപ്പീലുകളും പരിഗണനയ്ക്കു വന്നു.
ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.