നാളെ യു.ഡി.എഫ്. മലപ്പുറത്ത് പ്രഖ്യാപിച്ച ജില്ലാ ഹർത്താൽ പെരിന്തൽമണ്ണ താലൂക്ക് ഹർത്താലാക്കി മാറ്റി


മലപ്പുറം∙ പെരിന്തൽമണ്ണയിൽ മുസ്‍ലിം ലീഗിന്റെ നിയോജക മണ്ഡലം ഒാഫിസ് എസ്എഫ്ഐക്കാർ അടിച്ചു തകർത്തതിൽ പ്രതിഷേധിച്ചു ചൊവ്വാഴ്ച രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെ പെരിന്തൽമണ്ണ താലൂക്കിൽ ഹർത്താൽ നടത്തുമെന്നു യുഡിഎഫ് അറിയിച്ചു. നേരത്തെ, മലപ്പുറം ജില്ലയിൽ ഹർത്താൽ എന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്.
സംസ്ഥാന നേതൃത്വത്തിന്റെ അഭ്യർഥന മാനിച്ചു ഹർത്താൽ പെരിന്തൽമണ്ണ താലൂക്കിൽ മാത്രമായി ചുരുക്കിയതായി യുഡിഎഫ് ജില്ലാനേതൃത്വം അറിയിച്ചു. എസ്എഫ്ഐ – മുസ്‍ലിം ലീഗ് സംഘർഷത്തെ തുടർന്നാണു ലീഗ് ഓഫിസ് തകർത്തത്. സംഭവത്തിൽ പ്രതിഷേധിച്ചു ലീഗുകാർ കോഴിക്കോട് – പാലക്കാട് ദേശീയപാത ഉപരോധിച്ചു. അങ്ങാടിപ്പുറം പോളിടെക്നിക്കിലെ എസ്എഫ്ഐ– യുഡിഎസ്എഫ് തർക്കമാണു ക്യാംപസ് വിട്ടു ടൗണിലേക്കെത്തിയത്.
എന്നാല്‍ തീരുമാനം പിന്നീട് മാറ്റി.
. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയതായി യു.ഡി.എഫ് ജില്ലാ കമ്മിറ്റി അറിയിച്ചു.
ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.