ത​ളി​പ്പ​റ​മ്പ് ക​രി​മ്പം ജി​ല്ലാ കൃ​ഷി​ഫാ​മി​ല്‍ ടി​ഷ്യു​ക​ള്‍​ച്ച​ര്‍ വാ​ഴ​ക​ള്‍ വി​ത​ര​ണ​ത്തി​നൊ​രു​ങ്ങി

ത​ളി​പ്പ​റ​മ്പ് : ക​രി​മ്പം ജി​ല്ലാ കൃ​ഷി​ഫാ​മി​ല്‍ ടി​ഷ്യു​ക​ള്‍​ച്ച​ര്‍ വാ​ഴ​ക​ള്‍ വി​ത​ര​ണ​ത്തി​നൊ​രു​ങ്ങു​ന്നു. ക​ര്‍​ഷ​ക​രു​ടെ ആ​വ​ശ്യം പ​രി​ഗ​ണി​ച്ചു നേ​ന്ത്ര​വാ​ഴ​ക​ളാ​ണു ടി​ഷ്യു ക​ള്‍​ച്ച​ര്‍ ചെ​യ്തു വി​പ​ണ​ന​ത്തി​നാ​യി ത​യാ​റാ​ക്കു​ന്ന​ത്.

ക​രി​മ്പം ജി​ല്ലാ കൃ​ഷി​ത്തോ​ട്ട​ത്തി​ല്‍ ക​ഴി​ഞ്ഞ ആ​റു​വ​ര്‍​ഷ​മാ​യി ടി​ഷ്യു ക​ള്‍​ച്ച​ര്‍ വാ​ഴ​ക​ള്‍ വി​ത​ര​ണം ചെ​യ്തു വ​രു​ന്നു​ണ്ട്. വ​ര്‍​ഷം​തോ​റും ഒ​ന്ന​ര​ല​ക്ഷം ടി​ഷ്യു​ക​ള്‍​ച്ച​ര്‍ വാ​ഴ​ക​ളാ​ണ് ഇ​ത്ത​ര​ത്തി​ല്‍ വി​ത​ര​ണം ചെ​യ്യാ​റു​ള്ള​ത്. കൃ​ഷി​ഭ​വ​നു​ക​ള്‍ മു​ഖേ​ന​യും ക​ര്‍​ഷ​ക​ര്‍​ക്കു നേ​രി​ട്ടു ജി​ല്ലാ കൃ​ഷി​ത്തോ​ട്ട​ത്തി​ലെ വി​പ​ണ​ന കേ​ന്ദ്രം വ​ഴി​യു​മാ​ണ് ഇ​വ വി​ല്പ​ന . പു​തി​യ​വ​ര്‍​ഷം ആ​ദ്യം ത​ന്നെ ഇ​ത്ത​ര​ത്തി​ല്‍ 40,000 ത്തി​ല​ധി​കം ടി​ഷ്യു ക​ള്‍​ച്ച​ര്‍ വാ​ഴ​ക​ളാ​ണി വി​ത​ര​ണ​ത്തി​ന് ത​യാ​റാ​യി​രി​ക്കു​ന്ന​ത്.

നാ​ട​ന്‍ നേ​ന്ത്ര​വാ​ഴ കാ​മ്പ്, ക​ന്ന് എ​ന്നീ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നാ​ണു തൈ​ക​ള്‍ ഉ​ത്പാ​ദി​പ്പി​ക്കാ​നു​ള്ള കോ​ശം എ​ടു​ക്കു​ന്ന​ത്. ഈ ​സ​സ്യ​ഭാ​ഗ​ത്തി​ന് അ​ന്ന​ജം ന​ല്‍​കി വ​ള​ര്‍​ത്തി വേ​രു​പി​ടി​ക്കു​ന്ന​തു​വ​രെ ഒ​രു ശി​ശു​വി​നു ന​ല്‍​കു​ന്ന​തി​നേ​ക്കാ​ള്‍ പ​രി​ച​ര​ണ​മാ​ണു ന​ല്‍​കു​ന്ന​ത്. കാ​ര്‍​ബൈ​ഡ്, വി​റ്റാ​മി​നു​ക​ള്‍, ഹോ​ര്‍​മോ​ണ്‍ തു​ട​ങ്ങി ഖ​ര​രൂ​പ​ത്തി​ലു​ള്ള ആ​ഹാ​ര​ത്തി​ലാ​ണു ക​ള്‍​ച്ച​ര്‍ വ​ള​രു​ക.

കോ​ശ​ങ്ങ​ള്‍ വ​ള​ര്‍​ത്തി തൈ​ക​ള്‍​ക്കു വേ​രു​പി​ടി​പ്പി​ക്കു​ന്ന​ത് അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ്. എ​ല്ലാം സാ​ങ്കേ​തി​ക വി​ദ്യ​ക​ളും പൂ​ര്‍​ത്തി​യാ​ക്കി പാ​ക​മാ​യ ഒ​രു വാ​ഴ​ത്തൈ ക​ര്‍​ഷ​ക​നു ല​ഭി​ക്കു​മ്പോ​ഴേ​ക്കും ഒ​രു വ​ര്‍​ഷ​ത്തെ പ​രി​ച​ര​ണം ക​ഴി​ഞ്ഞി​രി​ക്കും. ഒ​രു മു​കു​ള​ത്തി​ല്‍ നി​ന്നു 2000 മു​ത​ല്‍ 2500 വ​രെ തൈ​ക​ള്‍ ഉ​ത്പാ​ദി​പ്പി​ച്ചെ​ടു​ക്കാ​നാ​കു​മെ​ന്നു ടി​ഷ്യു​ക​ള്‍​ച്ച​ര്‍ ലാ​ബി​ന്‍റെ ചു​മ​ത​ല വ​ഹി​ക്കു​ന്ന കൃ​ഷി​ഓ​ഫീ​സ​ര്‍ പി.​സ​തീ​ശ​ന്‍ പ​റ​ഞ്ഞു.

പ്ര​തി​മാ​സം 20,000 വാ​ഴ​ക​ള്‍ ഉ​ത്പാ​ദി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ന​ട​ത്തി​വ​രു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ന​ല്ല രീ​തി​യി​ലു​ള​ള പി​ന്തു​ണ ന​ല്‍​കു​ന്നു​ണ്ട്. ഈ ​വ​ര്‍​ഷം നേ​ന്ത്ര​നു പു​ റ​മെ റോ​ബ​സ്റ്റ, ഗ്രാ​ന്‍റ് നെ​യി​ന്‍ എ​ന്നി​വ​യും വി​ത​ര​ണ​ത്തി​നു ത​യാ​റാ​യി​ട്ടു​ണ്ട്. പൂ​വ​ന്‍ വാ​ഴ, ക​റി​വേ​പ്പി​ല, പൈ​നാ​പ്പി​ള്‍ എ​ന്നി​വ​യു​ടെ ടി​ഷ്യു തൈ​ക​ള്‍ ഉ​ത്പാ​ദി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളും അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ്. ക​രി​മ്പം ഫാ​മി​ന്‍റെ രാ​വി​ലെ ഒ​മ്പ​തു മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ പ്ര​വ​ര്‍​ത്തി​ക്കു​ന്ന വി​ല്പ​ന കൗ​ണ്ട​ര്‍ വ​ഴി​യും ക​ണ്ണൂ​ര്‍ ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​നു മു​ന്നി​ലെ മൊ​ബൈ​ല്‍ വി​പ​ണ കേ​ന്ദ്രം വ​ഴി​യും വാ​ഴ​ത്തൈ​ക​ള്‍ വി​ത​ര​ണം ചെ​യ്യും.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.