ഷഹാന മോളുടെ തല വളരുന്നു; ശസ്ത്രക്രിയക്ക്‌ പണമില്ലാതെ കുടുമ്പം വലയുന്നുതല വളരുന്ന അപൂർവ്വ രോഗവുമായി  കുഞ്ഞു  ഷഹാന, ചികിൽസയ്ക്ക്‌  പണമില്ലാതെ കുടുമ്പം വലയുന്നു. കാസറഗോട്‌ തളങ്കര സ്വദേശിയായ സമീറിന്റേയും  കണ്ണൂർ ജില്ലയിലെ കണ്ണപ്പുരം  സ്വദേശിനി സുഹ്‌ റാബിയുടേയും   മകൾ  ഒരു  വയസുകാരി ഫാതിമത്ത്‌  ഷഹാന  മോളാണു അപൂർവ്വ രോഗത്തിന്റെ  നീറ്റലിൽ കഴിയുന്നത്‌. ആ കുഞ്ഞു  ശരീരം വേദന കൊണ്ട്‌ പുളയുകയാണു. തിരുവനന്തപ്പുരം ശ്രീ ചിത്തിര തിരുനാൾ ആശുപത്രിയിലെ ഡോക്ടർമാർ ഉടൻ ശസ്ത്രക്രിയ നടത്തണമെന്നാണു ആവിശ്യപ്പെടുന്നത്‌. കാഞ്ഞങ്ങാട്‌ നഗരത്തിലെ ഒരു കടയിൽ  ജീവനക്കാരനായ സമീറിനു ശസ്ത്രക്രിയക്കുള്ള  75000 രുപ എങ്ങനെ കണ്ടെത്തുമെന്നറിയാതെ വിഷമിക്കുകയാണു. കുഞ്ഞ്‌  ജനിച്ച്‌  മൂന്നാം മാസം മുതലാണു രോഗം ശ്രദ്ധയിൽ പെട്ടത്‌. ഇപ്പോൾ ഒരു വയസും ഒരു മാസവുമായി ഷഹാന മോൾക്ക്‌.  ഇത്‌ വരേയുള്ള ചികിൽസയ്ക്ക്‌  തന്നെ ഒരുപാട്‌ പണം ചിലാവാക്കി കഴിഞ്ഞു  ഷഹാന മോളുടെ പിതാവ്. ജോലി ചെയ്ത്‌ കിട്ടുന്ന വരുമാനം കുടുമ്പം പുലർത്താൻ തന്നെ മതിയാകാതെ വരുമ്പോൾ  കുഞ്ഞിന്റെ  ചികിൽസയ്ക്കുള്ള പണം എങ്ങനെ കണ്ടെത്തുമെന്നറിയാതെ വിഷമിക്കുകയാണു. പലരിൽ നിന്നും കടം വാങ്ങിയും, ഉള്ള സ്വർണ്ണം വിറ്റും , ബാങ്ക്‌  ലോൺ എടുത്തും  സ്വന്തമായി  ഒരു വീടുണ്ടാക്കിയ സമീർ ആ വീട്‌ വിറ്റിട്ടാണെങ്കിലും മകൾക്ക്‌  ചികിൽസ ലഭ്യമാക്കാമെന്നാണു കരുതിയത്‌. പക്ഷെ  ബാങ്ക്‌ ലോണുള്ള ആ വീട്‌ വിൽക്കാനും പറ്റാത്ത ഒരു അവസ്ഥയാണു. ഈ മാസം 8ാ‍ം തീയ്യതിയാണു ശസ്ത്രക്രിയ നിശ്ചയിച്ചിട്ടുള്ളത്‌. അതിനുള്ള പണം കണ്ടെത്താൻ ആ കുടുമ്പത്തിനു കഴിഞ്ഞിട്ടില്ല. 75000 രുപയുണ്ടെങ്കിൽ ആ കുഞ്ഞു മോൾ  ജീവിതത്തിലേക്ക്‌ തിരിച്ച്‌ വരും. അതല്ലാ എങ്കിൽ....  ഒരു ജീവൻ  അപകടത്തിലാണു.... നമ്മുടെ വീട്ടിലും കുഞ്ഞുങ്ങളില്ലേ.... അവരുടെ പുഞ്ജിരി കാണുമ്പോൾ നാമെല്ലാം  മറക്കാറില്ലേ.... അതു പോലൊരു കുഞ്ഞു മോളല്ലേ... ഷഹാനയും... ആ കുഞ്ഞു മോളെ ജീവിതത്തിലേക്ക്‌ തിരിച്ച്‌ കൊണ്ട്‌ വരേണ്ടെ.....? നാമൊക്കെ എന്തിനൊക്കെ പണം ചിലവാക്കുന്നു.... എത്രയെത്ര  ആർഭാഡ പന്തലൊരുങ്ങുന്ന നാടാണു നമ്മുടേത്‌... എത്രയെത്ര ലക്ഷങ്ങൾ  പൊടിച്ച്‌ നടത്തുന്ന കായിക മാമാങ്കങ്ങൾ നമ്മുടെ നാട്ടിൽ അരങ്ങേറുന്നു. ആർക്കും ഉപകാരമില്ലാത്ത പണം ചിലവാക്കലുകൾക്ക്‌ പകരം  ഒരു ജീവൻ രക്ഷിക്കാനുള്ള പരിശ്രമത്തിൽ പങ്കാളികളായിക്കൂടെ....
           ഇനിയും ശസ്ത്രക്രിയ  വൈകിപ്പിച്ചാൽ ഷഹാനയുടെ  തല വളർന്നു കൊണ്ടേയിരിക്കും, കണ്ണും, ചെവിയും പുറത്തേക്ക്‌ തള്ളും,  ബുദ്ധിക്ക്‌ തകരാർ സംബവിക്കും, ആ കുഞ്ഞ്‌ വളർന്ന്  വലുതായാലും പര സഹായമില്ലാതെ ഒന്നും ചെയ്യാൻ പറ്റുകയുമില്ലെന്നാണു ശ്രീ ചിത്തിര തിരുനാൾ ആശുപത്രിയിലെ ന്യൂറോ ഡോക്ടർമാർ പറയുന്നത്‌. ശസ്ത്രക്രിയക്ക്‌ ഇനി അധികം ദിവസങ്ങളില്ല....  അടുത്ത  ശനിയാഴ്ച്ച അവർ  തിരുവനന്തപ്പുരത്തേക്ക്‌  പോകാൻ ഒരുങ്ങുകയാണു... കൈയ്യിൽ ഒന്നുമില്ലാതെ.... നിങ്ങളുടെ സഹായം അത്‌ എത്ര ചെറുതായാലും ആ കുഞ്ഞു മോൾക്ക്‌  ജീവിതത്തിലേക്ക്‌  തിരിച്ച്‌ വരാനുള്ള  ഒരു അവസരമാണു... നാളെ വളർന്നു വലുതാകേണ്ട  ഒരു പെൺ കുട്ടിയാണു...  സഹായിക്കാൻ സാംബത്തീക ശേഷിയില്ലാത്തവർ  ഈ വാർത്ത ഷയർ ചെയ്തെങ്കിലും ഈ പുണ്യ കർമ്മത്തിൽ പങ്കാളികളാവുക.

ഷഹാന മോളുടെ ചികിൽസാ ഫണ്ടിനായി ടി എം ചാരിറ്റബൾ ട്രസ്റ്റ്‌  ഷഹാനയുടെ ഉമ്മയുടെ പേരിൽ തുടങ്ങിയ ബാങ്ക്‌ അക്കൗണ്ട്‌  താഴെ ചേർക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്‌ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണു.

സമീർ ( ഉപ്പ)
 📞  +91 9961388202

ടി എം ചാരിറ്റബൾ ട്രസ്റ്റ്‌
📞 +91 9037123277
📞 +91 9243306455
📞 +91 9387101090


Bank Details

SUHARABI .P.P.
A/C.No  42192210049767.
 IFSC  :  SYNB  0004219    SYNDICATE BANK.
KANNAPURAM BRANCH.
 KANNUR.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.