മട്ടന്നൂരിൽ മുസ്ലിം വേഷം കെട്ടി ഭിക്ഷ യാചിക്കാൻ ഇറങ്ങിയ ആന്ദ്ര സ്വദേശിയെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപിച്ചു


ഉരുവച്ചാൽ: കയനി പള്ളിക്ക് സമീപം വെച്ച്  ആന്ത്ര സ്വദേശി നാരായണസ്വാമി എന്ന പേരുള്ള ഒരു മധ്യവയസ്കനെ നാട്ടുകാർ പിടി കൂടി പോലീസിൽ ഏൽപിച്ചു.
ഇയാളെ നാട്ടുകാർ ചോദ്യം ചെയ്തപ്പോൾ മുസ്തഫ എന്നാണ് പേരെന്ന്  പറഞ്ഞിരുന്നു. താൻ ആന്ദ്ര പ്രദേശിലെ ചിറ്റൂർ സ്വദേശിയാണെന്നും തന്റെ കൂടെ നാൽപത് പേരുണ്ടെന്നും ഇയാൾ പറഞ്ഞെന്നും നാട്ടുകാർ പറഞ്ഞു. പോലീസ് സ്റ്റേഷനിലെത്തിച്ച നാരായണൻ തനിക്ക് ആന്ദ്ര ഭാഷ മാത്രമേ അറിയൂ എന്നാണ് പോലീസുകാരോട് പറഞ്ഞതെന്ന് പോലീസ് കണ്ണൂർ വാർത്തകളോട് പറഞ്ഞു. ഇയാളെ വിശദമായി ചോദ്യം ചെയ്യും.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.