കണ്ണൂർ സ്വദേശി ആയ ടാക്സി ഡ്രൈവർ മൂന്നാറിനു സമീപം ആനച്ചാലിൽ കാറിനുള്ളിൽ മരിച്ച നിലയിൽ

അടിമാലി: വിനോദ സഞ്ചാര കേന്ദ്രമായ മൂന്നാറിനു സമീപം ആനച്ചാലിൽ  കാറിനുള്ളിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ  ടാക്സി ഡ്രൈവർ മരിച്ചു. കണ്ണൂർ ആനപ്പാറ മണിക്കടവ് കടപ്പുതലയ്ക്കൽ അഗസ്റ്റിന്റെ മകൻ റോയി ആണു മരിച്ചത്. ഇന്നലെ രാത്രി ഒൻപതു മണിയോടെയാണ് മരിച്ചത്. സന്ധ്യയ്ക്കാണ് ഇയാളെ കാറിനുള്ളിൽ കണ്ടെത്തിയത്. സമീപത്തുള്ളവർ ഏറെ നേരം വിളിച്ചിട്ടും അനക്കമില്ലാതെ വന്നതോടെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. വെള്ളത്തൂവൽ എസ്.ഐ: എസ്. ശിവലാലിന്റെ നേതൃത്വത്തിൽ മേൽനടപടികൾ സ്വീകരിച്ചു. ഹൃദയ സ്തംഭനമാണ് മരണകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.